പാമ്പാടി ബസപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്
ഇടവഴിയില്‍ നിന്ന് അശ്രദ്ധമായി പ്രധാന റോഡിലേക്ക് ഇറങ്ങിയ ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കെ.എസ്.ആര്‍.ടി.സി ബസാണ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞത്.
പാമ്പാടിയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ അശ്രദ്ധ മൂലമുണ്ടായ ബസപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഇടവഴിയില്‍ നിന്ന് അശ്രദ്ധമായി പ്രധാന റോഡിലേക്ക് ഇറങ്ങിയ ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കെ.എസ്.ആര്‍.ടി.സി ബസാണ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ 16 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഏതാനും പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെടുംകുഴി ആര്‍.ഐ.ടി ഗവ. എന്‍ജിനീയറിങ് കോളജ് ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. കുമളിയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
Next Story
Adjust Story Font
16