Quantcast

അതീവ ദുഷ്കരമായിരുന്നു കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ 

മഴയും മലവെള്ളത്തിന്റെ ഒഴുക്കും ശക്തമായിരുന്ന സമയത്തു പോലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചിലരുണ്ട്.

MediaOne Logo

Web Desk

  • Published:

    26 July 2018 5:06 AM GMT

അതീവ ദുഷ്കരമായിരുന്നു കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ 
X

സമീപകാലത്ത് കുട്ടനാട് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്ക കെടുതിക്കിടെ ദുരിതാശ്വാസ പ്രവർത്തനം പോലും അതീവ ദുഷ്കരമാണ്. എന്നാൽ മഴയും മലവെള്ളത്തിന്റെ ഒഴുക്കും ശക്തമായിരുന്ന സമയത്തു പോലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചിലരുണ്ട്. മഴ നിന്നതോടെ കൂടുതൽ സംഘടനകളും പ്രവർത്തകരും ഈ രംഗത്തേക്ക് എത്തുകയും ചെയ്തു.

കിഴക്കൻ മലവെള്ളം കുത്തിയൊലിച്ച് വന്ന് ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്ന സമയത്ത് കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത് അതീവ ദുഷ്കരമായിരുന്നു. ഏതാനും സംഘടനകളും പ്രവർത്തകരും മാത്രമാണ് അന്ന് ഈ ദൗത്യം ഏറ്റെടുത്ത് ഒറ്റപ്പെട്ട ജനങ്ങൾക്കടുത്തേക്ക് എത്തിയത്. അത്യന്തം വിഷമകരമായിരുന്നു ആ സമയത്തെ പ്രവര്‍ത്തനമെന്ന് തുടക്കം മുതല്‍ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ഐ ആര്‍ ഡബ്ലു വളണ്ടിയര്‍മാര്‍ പറയുന്നു.

മഴ നിന്ന് കാലാവസ്ഥ അല്പം അനുകൂലമായതോടെ കൂടുതൽ സംഘടനകളും പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സംഘടനകൾ, യുവജന സംഘടനകൾ തുടങ്ങിയവരാണ് പ്രധാനമായും ഇപ്പോൾ രംഗത്തുള്ളത്.

TAGS :

Next Story