Quantcast

മതപരമായ കാര്യങ്ങള്‍ക്കല്ല, സ്ത്രീകളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം; കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെ ഉയര്‍ന്ന പീഡന പരാതിയും ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന ആരോപണവും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    26 July 2018 8:42 AM GMT

മതപരമായ കാര്യങ്ങള്‍ക്കല്ല, സ്ത്രീകളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം; കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍
X

കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്റെ റിപ്പോർട്ട്. മതപരമായ കാര്യത്തിലുപരിയായി സ്ത്രീകളുടെ സുരക്ഷിതത്വത്തിലാണ് പ്രാധാന്യം. ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെ ഉയര്‍ന്ന പീഡന പരാതിയും ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന ആരോപണവും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ട് പരാതികളും അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് പഞ്ചാബ്, കേരള സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന്കമ്മീഷന്‍ അറിയിച്ചു. ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തില്‍ ‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ നാളെ പഞ്ചാബ് ഡിജിപിയെ കാണുമെന്നും ദേശീയ വനിതാ കമ്മീഷന്‍ രേഖാ ശര്‍മ അറിയിച്ചു.

TAGS :

Next Story