സ്ത്രീകളുടെ വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം സുപ്രീംകോടതിയില്‍
41 ദിവസത്തെ വ്രതം അയ്യപ്പന്റെ നിഷ്കർഷയാണ്. ആര്‍ത്തവകാലത്തെ വിലക്ക് നിര്‍ബന്ധപൂർവമല്ലെങ്കിൽ പ്രശ്‌നമില്ലെന്ന് ജസ്റ്റിസ് നരിമാൻ നിരീക്ഷിച്ചു
സ്ത്രീകളുടെ വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം സുപ്രീംകോടതിയില്‍. 41 ദിവസത്തെ വ്രതം അയ്യപ്പന്റെ നിഷ്കർഷയാണ്. ആര്‍ത്തവകാലത്തെ വിലക്ക് നിര്‍ബന്ധപൂർവമല്ലെങ്കിൽ പ്രശ്‌നമില്ലെന്ന് ജസ്റ്റിസ് നരിമാൻ നിരീക്ഷിച്ചു. ശബരിമലയില്‍ നിലവിലുള്ള ആചാര അനുഷ്ഠാനങ്ങള്‍ തുടരണമെന്ന് തന്ത്രി കണ്ഠരര് രാജീവര് ആവശ്യപ്പെട്ടു.
ശബരിമലയില്‍ നിലവില്‍ 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഇത് നീക്കണമെന്ന ഹരജി സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റെ പരിഗണനയിലാണ്. ശബരിമലയില്‍ സ്ത്രീക്കും പുരുഷനും തുല്യ പരിഗണന ലഭിക്കണമെന്ന തരത്തില്‍ സുപ്രീംകോടതിയുടെ പരാമര്‍ശം വന്നതിന് പിന്നാലെയാണ് തന്ത്രി നിലപാട് വ്യക്തമാക്കിയത്.
ചിങ്ങം 1 ന് ശബരിമലയിലേക്ക് പ്രാര്‍ത്ഥന പദയാത്ര നടത്താനാണ് അയ്യപ്പസേവാസംഘത്തിന്റെ തീരുമാനം. തിരുവാഭരണപാദയിലൂടെ നടത്തുന്ന പദയാത്ര പന്തളത്ത് നിന്ന് ആരംഭിക്കും.
സ്ത്രീ പ്രവേശം അനുവദിക്കേണ്ടതില്ലെന്നാണ് ഇന്നലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചത്. ദേവസ്വം ബോര്‍ഡിന് വ്യത്യസ്ത നിലപാട് എടുക്കാമെന്നും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. സ്ത്രീ പ്രവേശന വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Adjust Story Font
16