കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് വേണ്ടിയല്ല; യൂണിയനുകള്‍ക്കെതിരെ തച്ചങ്കരി
നേരത്തെ കിട്ടിക്കൊണ്ടിരുന്ന പല സൌകര്യങ്ങളും നഷ്ടമായതുകൊണ്ടാണ് യൂണിയന്‍ നേതാക്കള്‍ തനിക്കെതിരെ പകപോക്കുന്നതെന്ന് തച്ചങ്കരി.
തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് മറുപടിയുമായി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി. നേരത്തെ കിട്ടിക്കൊണ്ടിരുന്ന പല സൌകര്യങ്ങളും നഷ്ടമായതുകൊണ്ടാണ് യൂണിയന്‍ നേതാക്കള്‍ തനിക്കെതിരെ പകപോക്കുന്നതെന്ന് തച്ചങ്കരി. പൊതുമേഖല സ്ഥാപനങ്ങളിൽ യൂണിയനുകൾ തീരുമാനമെടുക്കുന്ന അവസ്ഥ മാറണമെന്നും തച്ചങ്കരി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും ഓഫീസുകളിലും സമരം നടത്തുന്നത് നിരോധിച്ച് സര്‍ക്കുലര്‍ ഇറക്കിയതുള്‍പ്പെടെ എംഡിയുടെ പല പരിഷ്കാരങ്ങളും യൂണിയന്‍ നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. എം.ഡി സ്ഥാനത്ത് നിന്ന് തച്ചങ്കരി മടുത്തിറങ്ങിപ്പോകണമെന്നായിരുന്നു സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്റെ പരാമര്‍ശം. ഇതിനാണ് തച്ചങ്കരിയുടെ മറുപടി
ബസുകള്‍ വാടകക്കെടുക്കുന്നത് തന്നെയാണ് കെ.എസ്.ആര്‍.ടി.സിക്ക് ലാഭകരമെന്ന വാദം തച്ചങ്കരി ആവര്‍ത്തിച്ചു. തച്ചങ്കരിയുടെ പരിഷ്കാരങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയാണെന്നായിരുന്നു ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
Adjust Story Font
16