കുമ്മനം രക്ഷപ്പെട്ടത് തലനാരിഴക്ക്; കോഴിക്കോട് പാളയത്ത് വന്‍മരം കടപുഴകി വീണു
കാറും, ഓട്ടോറിക്ഷയും, ബൈക്കും അടക്കമുള്ള നാല് വാഹനങ്ങള്‍ക്ക് മുകളിലായിരുന്നു മരം പതിച്ചത്.
കോഴിക്കോട് പാളയത്ത് വന്‍ മരം കടപുഴകി വീണു. കാറും, ഓട്ടോറിക്ഷയും, ബൈക്കും അടക്കമുള്ള നാല് വാഹനങ്ങള്‍ക്ക് മുകളിലായിരുന്നു മരം പതിച്ചത്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍റ വാഹന വ്യൂഹം കടന്നുപോയഉടനെയാണ് മരണം കടപുഴകി വീണത്.
മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ മരം വീണുള്ള അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ടു. കുമ്മനത്തിന്റെ വാഹന വ്യൂഹം കടന്ന് പോയതിന് തൊട്ടുപിന്നാലെ ഇന്നലെ രാത്രിയാണ് പാളയത്തെ മുഹിയുദ്ദീന്‍ പള്ളിക്ക് സമീപത്തുണ്ടായിരുന്ന വലിയ സൂര്യകാന്തി മരം റോഡിലേക്ക് വീണത്. കുമ്മനം രാജശേഖരന്‍ കടന്ന് പോകുന്നതുകൊണ്ട് വാഹനങ്ങള്‍ക്ക് ഇതുവഴിയുളള സഞ്ചാരത്തിന് നിയന്ത്രണമുണ്ടായിരുന്നു. അതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കുമ്മനത്തിന്റെ വാഹന വ്യൂഹം ഇതുവഴി കടന്ന് പോയിട്ട് മിനിറ്റുകള്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും, ഓട്ടോറിക്ഷക്കും, ബൈക്കിനും മുകളിലേക്കാണ് മരം വീണത്. ഓടിക്കൊണ്ടിരുന്ന മറ്റൊരു ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണെങ്കിലും ഡ്രൈവര്‍ സീറ്റിന് പിന്നിലായിട്ട് പതിച്ചതുകൊണ്ട് അപകടമൊന്നും പറ്റിയില്ല. ഫയര്‍ഫോഴ്സിനും, പോലീസിനുമൊപ്പം നാട്ടുകാരും കൂടി രംഗത്തിറങ്ങിയതോടെ മിനിറ്റുകള്‍ക്കുള്ളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
Adjust Story Font
16