Quantcast

ഹനാനെതിരെ അപവാദ പ്രചരണം: സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് വി എസ്, പിന്തുണയുമായി മുഖ്യമന്ത്രി

പാവപ്പെട്ടവരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തെ അപമാനിച്ചവര്‍ ചെയ്തത് വലിയ കുറ്റമാണെന്നും ഈ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും വി എസ്

MediaOne Logo

Web Desk

  • Published:

    27 July 2018 8:29 AM GMT

ഹനാനെതിരെ അപവാദ പ്രചരണം:  സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് വി എസ്, പിന്തുണയുമായി മുഖ്യമന്ത്രി
X

ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് എതിരെ നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് വി എസ് അച്യുതാനന്ദന്‍.

പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്ത് നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു. വസ്തുതകള്‍ മനസ്സിലാക്കാതെ പാവപ്പെട്ടവരുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങളെ അപമാനിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചവര്‍ വലിയ കുറ്റമാണ് ചെയ്തത്.

സംഘടിതമായ നവമാധ്യമ ആക്രമണങ്ങളുടെ പിന്നാമ്പുറം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ബാദ്ധ്യത പോലീസ് നിറവേറ്റണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കയ്യില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങളിലെ രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളില്‍ തളരാതെ മുന്നോട്ട് പോകാന്‍ ഹനാന്‍ എല്ലാ പിന്തുണയും അറിയിക്കുന്നതായും മുഖ്യമന്ത്രി ഫേസ് ബുക്കിലൂടെ അറിയിച്ചു.

സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍...

Posted by Pinarayi Vijayan on Thursday, July 26, 2018
TAGS :

Next Story