Quantcast

വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചവര്‍ക്ക് ഇന്‍ഷൂറന്‍സില്ലെങ്കിലും നഷ്ടപരിഹാരം നല്‍കുമെന്ന് ധനമന്ത്രി

വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ ശുചീകരണം നടത്താനുള്ള പണം ചെലവഴിക്കാന്‍ പഞ്ചായത്തുകള്‍ മുന്‍കൂര്‍ അനുമതി തേടേണ്ട ആവശ്യമില്ലെന്നും തോമസ് ഐസക്

MediaOne Logo

Web Desk

  • Published:

    28 July 2018 5:02 AM GMT

വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചവര്‍ക്ക് ഇന്‍ഷൂറന്‍സില്ലെങ്കിലും നഷ്ടപരിഹാരം നല്‍കുമെന്ന് ധനമന്ത്രി
X

കുട്ടനാട്ടില്‍ വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചവര്‍ക്ക് ഇന്‍ഷൂറന്‍സില്ലെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ ശുചീകരണം നടത്താനുള്ള പണം ചെലവഴിക്കാന്‍ പഞ്ചായത്തുകള്‍ മുന്‍കൂര്‍ അനുമതി തേടേണ്ട ആവശ്യമില്ലെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു.

കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വരെ തനത് ഫണ്ടില്‍ നിന്നോ പ്ലാന്‍‍ ഫണ്ടില്‍ നിന്നോ മുന്‍കൂര്‍ അനുമതിയില്ലാതെ ചെലവഴിക്കാമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് അറിയിച്ചത്. വെള്ളം ഇറങ്ങിയ പ്രദേശങ്ങള്‍ ശുചീകരിക്കുന്നതിനാണിത്.

പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന സമയമാണിത്. ഏതെങ്കിലും പഞ്ചായത്തിന് കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ അത് ചെലവഴിക്കാന്‍ അനുവാദം നല്‍കും. കൃഷി നശിച്ച കര്‍ഷകരില്‍ ഇന്‍ഷൂറന്‍സെടുക്കാത്തവര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും.

മട വീഴ്ചയുണ്ടായ പാടശേഖരങ്ങളില്‍ അത് പരിഹരിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍ ടെണ്ടര്‍ വിളിക്കാതെ പാടശേഖര സമിതികളെക്കൊണ്ട് നേരിട്ട് പണി ചെയ്യിക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story