Quantcast

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ നടപടികള്‍ പൊലീസ് വൈകിപ്പിക്കുന്നു

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ തന്നെ പീഡിപ്പിച്ചുവെന്ന പരാതി കന്യാസ്ത്രീ ഉന്നയിച്ച ഘട്ടം മുതല്‍ ബിഷപ്പിനെ സംരക്ഷിക്കുന്ന നടപടികളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ആക്ഷേപം.

MediaOne Logo

Web Desk

  • Published:

    28 July 2018 1:48 PM GMT

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ നടപടികള്‍ പൊലീസ് വൈകിപ്പിക്കുന്നു
X

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ് സെടുത്തിട്ടും ജലന്ധര്‍ ബിഷപ്പിനെതിരായ നടപടികള്‍ പൊലീസ് വൈകിപ്പിക്കുന്നു. കന്യാസ്ത്രിയില്‍ നിന്നും, അവരുടെ സഹോദരനില്‍ നിന്ന് മൊഴി ലഭിച്ചിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് മടിക്കുന്നുവെന്നാണ് ആരോപണം. പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്ന കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി ലഭിച്ചിട്ടും പൊലീസ് മൗനം തുടരുകയാണ്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ തന്നെ പീഡിപ്പിച്ചുവെന്ന പരാതി കന്യാസ്ത്രീ ഉന്നയിച്ച ഘട്ടം മുതല്‍ ബിഷപ്പിനെ സംരക്ഷിക്കുന്ന നടപടികളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് ആക്ഷേപം. പീഡന ആരോപണത്തെ കുറിച്ചുള്ള കൃത്യമായ മൊഴി ലഭിച്ചിട്ടും ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. ഗുരുതരമായ പരാതി ലഭിച്ചിട്ടും കേസെടുക്കുന്നില്ലെന്ന വിര്‍ശനം ഉയര്‍ന്നതിന് ശേഷം മാത്രമാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായത്.

ये भी पà¥�ें- ജലന്ധര്‍ ബിഷപ്പിനെതിരെ ‍ലുക്കൌട്ട് നോട്ടീസ്

ये भी पà¥�ें- ജലന്ധര്‍ ബിഷപ്പിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് രൂപതയുടെ കത്ത്

ഇതിന് പിന്നാലെ തന്നെ പീഡന വിവരം സഭയിലെ ഉന്നതരെ കന്യാസ്ത്രീ അറിയിച്ചതിന്റെ ഫോണ്‍ സംഭാഷവും പുറത്ത് വന്നു. എന്നാല്‍ കേസെടുത്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. എന്തുകൊണ്ട് മൊഴി പോലും എടുക്കുന്നില്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പോലും പൊലീസില്‍ നിന്ന് ലഭ്യമാകുന്നില്ല.

തന്നെ ലൈംഗികാപവാദത്തിന്റെ പേരില്‍ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് കന്യാസ്ത്രീ ഭീഷണിപ്പെടുത്തുന്നതായി കാട്ടി നേരത്തെ ബിഷപ്പ് നല്‍കിയ പരാതി കൂടി പരിഗണിക്കണമെന്ന വാദമാണ് പൊലീസ് പല ഘട്ടങ്ങളിലും ഉന്നയിക്കുന്നത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകേണ്ട പൊലീസ് മൗനം പാലിക്കുന്നതാണ് വിമര്‍ശനത്തിനിടയാക്കുന്നത്.

അതിനിടെ പീഡനക്കേസ് പിന്‍വലിക്കാന്‍ ജലന്ധര്‍ ബിഷപ്പ് അഞ്ച് കോടി വാഗ്ദാനം ചെയ്‌തെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പിക്ക് മുന്നില്‍ കന്യാസ്ത്രീയുടെ സഹോദരന്‍ മൊഴി നല്‍കിയിരുന്നു. നിരവധി തെളിവുകളും മൊഴികളും ലഭിച്ചിട്ടും ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും കന്യാസ്ത്രീയുടെ സഹോദരനും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

TAGS :

Next Story