Quantcast

ആദായ നികുതി വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല

ഒഴിവുകള്‍ നികത്തുന്നതുവരെ നികുതി വെട്ടിപ്പു നടത്തുന്നവര്‍ക്കെതിരായ പരിശോധനകളടക്കം നിര്‍ത്തി വെക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

MediaOne Logo

Web Desk

  • Published:

    28 July 2018 5:29 AM GMT

ആദായ നികുതി വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല
X

ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരില്ലാതെ ആദായ നികുതി വകുപ്പിന്റെ പ്രവര്‍ത്തനം താറുമാറാകുന്നു. ഒഴിവുകള്‍ നികത്തുന്നതുവരെ നികുതി വെട്ടിപ്പു നടത്തുന്നവര്‍ക്കെതിരായ പരിശോധനകളടക്കം നിര്‍ത്തി വെക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇത് കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ കാര്യമായ കുറവുണ്ടാക്കുമെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ആദായ നികുതി വകുപ്പിലെ എഴുപതിനായിരം തസ്തികകളില്‍ മുപ്പതിനായിരത്തോളം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇന്‍കം ടാക്സ് ഇന്‍സ്‍പെക്ടര്‍ തസ്തികയില്‍ 1800ലധികം പേരുടെ ഒഴിവുണ്ട്. എക്സിക്യൂട്ടീവ് അസിസ്റ്റന്‍റ് തസ്തികയിലെ ഒഴിവ് 13200ലധികം വരും. ടാക്സ് അസിസ്റ്റന്‍റ് തസ്തികയില്‍ 5800ലധികവും എംടിഎസ് തസ്തികയില്‍ 6700ലധികവും പേരുടെ ഒഴിവാണുള്ളത്.

റിക്രൂട്ട്മെന്‍റ് റൂള്‍ ഇല്ലാത്തതും പ്രമോഷന്‍‍ നടപ്പാക്കാത്തതുമാണ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കാന്‍ കാരണം. ഉദ്യോഗസ്ഥരുടെ കുറവ് മൂലം, വരുന്ന സാമ്പത്തിക വര്‍ഷത്തെ നികുതി ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമോയെന്ന കാര്യവും സംശയമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രത്യക്ഷ നികുതി പിരിവ് ലക്ഷ്യമായ പത്ത് ലക്ഷം കോടി രൂപയിലധികം ആദായ നികുതി വകുപ്പ് പിരിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 11 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി പിരിവ് ലക്ഷ്യമായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

TAGS :

Next Story