Quantcast

സ്ഥലം വിറ്റുനല്‍കാന്‍ ആദിവാസികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം; പിന്നില്‍ ക്വാറി മാഫിയ

കോളിയോട് മലയും കരിയാണി മലയുമടക്കമുള്ള ഭൂമിയാണ് ഇടനിലക്കാരെ വെച്ച് ചിലര്‍ വാങ്ങിക്കൂട്ടുന്നത്. ആദിവാസി ഭൂമി വില്‍പന നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇടപാടുകള്‍

MediaOne Logo

Web Desk

  • Published:

    28 July 2018 7:19 AM GMT

സ്ഥലം വിറ്റുനല്‍കാന്‍ ആദിവാസികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം; പിന്നില്‍ ക്വാറി മാഫിയ
X

കോഴിക്കോട് ജില്ലയിലെ നന്മണ്ട, ബാലുശ്ശേരി പഞ്ചായത്തുകളില്‍ ആദിവാസി ഭൂമി വന്‍തോതില്‍ വില്‍പന നടത്തുന്നു. കോളിയോട് മലയും കരിയാണി മലയുമടക്കമുള്ള ഭൂമിയാണ് ഇടനിലക്കാരെ വെച്ച് ചിലര്‍ വാങ്ങിക്കൂട്ടുന്നത്. ആദിവാസി ഭൂമി വില്‍പന നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇടപാടുകള്‍.

108 ആദിവാസി കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. നിരവധി കുടുംബങ്ങള്‍ ഇതിനകം ഭൂമി വിറ്റുപോയി. അവശേഷിക്കുന്നവര്‍ക്കും സമ്മര്‍ദ്ദം ശക്തമാണ്. ആദിവാസി ഭൂമി ക്രയവിക്രയം നടത്തുമ്പോൾ പാലിക്കേണ്ടെ നിയമങ്ങളൊക്കെയും കാറ്റിൽ പറത്തിയാണ് ഇടപാടുകൾ. ഭൂമി വില്‍ക്കുന്നവര്‍ കലക്ടർക്ക് അപേക്ഷ നല്‍കുകയും വില്ലേജ് ഓഫിസർ വിശദമായ പരിശോധന നടത്തുകയും വേണം. കൂടാതെ, വില്‍പന നടത്തുന്ന ഭൂമിക്ക് പകരം ഭൂമി കണ്ടെത്തി നല്‍കുകയും വേണം. എന്നാല്‍ ഈ നിയമങ്ങളെല്ലാം ഇവിടെ ലംഘിക്കപ്പെടുകയാണ്. നിരക്ഷരരായ ആദിവാസികൾക്ക് തുച്ഛവില നൽകി ഇടനിലക്കാരാണ് കച്ചവടം ഉറപ്പിക്കുന്നത്. പ്രലോഭനങ്ങളിൽ വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കാനും ശ്രമങ്ങളുണ്ട്.

ആദിവാസികളുടെ ഭൂമി കൈക്കലാക്കുന്നത് ക്വാറി മാഫിയ ആണെന്നും മലയിൽ ക്വാറികൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടാണിതെന്നും ആക്ഷേപമുയരുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ മുമ്പ് വാങ്ങിക്കൂട്ടിയ ഭൂമിയിലെല്ലാം ഇപ്പോൾ ക്വാറികൾ പ്രവർത്തിക്കുകയാണ്. ഇതോടെ വലിയ ആശങ്കയിലാണ് ഇനിയും ഭൂമി വിൽക്കാൻ തയ്യാറാകാത്തവർ.

ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെ പിടിച്ചുനിൽക്കുന്ന ആദിവാസി ജനതയുടെ പ്രതിനിധികളാണ് ഇവർ. ഇവരുടെ വാക്കുകളിലെ ഗദ്‍ഗദം തേടി ഞങ്ങൾ നടത്തിയ യാത്രയിൽ കണ്ട കാഴ്ചകളാണ് ഇത്.

കോളിയോട് മലയിലും ഭൂമി വാങ്ങിക്കൂട്ടുന്നത് ഇത്തരം ക്വാറികൾ നിർമിക്കാനാണെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

TAGS :

Next Story