വെള്ളപ്പൊക്ക ദുരിതം തീരാതെ കുട്ടനാട്
വെള്ളപ്പൊക്കത്തില്‍ വളം കടിയേറ്റുണ്ടായ വ്രണത്തിലെ അണുബാധയെ തുടര്‍ന്ന് മരിച്ച വീട്ടമ്മയുടെ മൃതദേഹം വെള്ളക്കെട്ടിനിടയില്‍ പ്രത്യേക സംവിധാനമൊരുക്കി സംസ്‌കരിച്ചു.
കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. വെള്ളപ്പൊക്കത്തില്‍ വളം കടിയേറ്റുണ്ടായ വ്രണത്തിലെ അണുബാധയെ തുടര്‍ന്ന് മരിച്ച വീട്ടമ്മയുടെ മൃതദേഹം വെള്ളക്കെട്ടിനിടയില്‍ പ്രത്യേക സംവിധാനമൊരുക്കി സംസ്‌കരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുട്ടനാട്ടില്‍ സന്ദര്‍ശനം നടത്തി.
കുട്ടനാട് കൈനകരി നടുവിലെച്ചിറ അയ്യപ്പന്റെ ഭാര്യ ജലജയാണ് മരിച്ചത്. വീടിനു ചുറ്റും വെള്ളക്കെട്ടായതിനാല്‍ ജില്ലാ ദുരന്ത നിവാരണ കമ്മറ്റിയുടെയും കൈനകരി ഗ്രാമപ്പഞ്ചായത്തിന്റേയും സഹായത്തോടെ മണ്ണും കോണ്‍ക്രീറ്റ് കട്ടകളുമുപയോഗിച്ച് ഉയര്‍ത്തിയാണ് ശവസംസ്‌കാരത്തിനുള്ള സ്ഥലമൊരുക്കിയിരിക്കുന്നത്.
ശവസംസ്‌കാരത്തിനുള്ള സ്ഥലമൊരുക്കിയത്. കുട്ടനാട് സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജലജയുടെ വീട് സന്ദര്‍ശിച്ചു. കൈനകരിയും ചമ്പക്കുളവും സന്ദര്‍ശിച്ച ചെന്നിത്തല ഉള്‍പ്രദേശങ്ങളില്‍ ആവശ്യത്തിന് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ടു.
ദുരിത ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കേണ്ടതില്ല എന്ന പൊതുമരാമത്ത് മന്ത്രിയുടെ വാദം വിചിത്രമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
Adjust Story Font
16