Quantcast

ഇടുക്കി ഡാമില്‍ രണ്ട് അടി വെള്ളം ഉയര്‍ന്നാല്‍ ട്രയല്‍ റണ്‍

ട്രയല്‍ നടത്തുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തും. 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ട്രയല്‍ റണ്‍ നടത്തും...

MediaOne Logo

Web Desk

  • Published:

    29 July 2018 3:40 PM GMT

ഇടുക്കി ഡാമില്‍ രണ്ട് അടി വെള്ളം ഉയര്‍ന്നാല്‍ ട്രയല്‍ റണ്‍
X

ഇടുക്കി ഡാമില്‍ ജലനിരപ്പ് രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ട്രയല്‍ റണ്‍. ജലനിരപ്പ് 2394.3 അടിയിലെത്തി. ട്രയല്‍ നടത്തുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തും. 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ട്രയല്‍ റണ്‍ നടത്തും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴ തുടരുന്നു. സര്‍ക്കാര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം നേരത്തെ തുറന്നേക്കും. 40 സെന്റീമീറ്ററാകും ഷട്ടര്‍ തുറക്കുക. ഡാമിന്റെ വെള്ളം ഒഴുകിപോകുന്ന ഇരുകരകളിലും ഉള്ളവര്‍ക്ക് നാളെ ഉച്ചക്ക് നോട്ടീസ് നല്‍കും. ഷട്ടര്‍ തുറക്കും മുമ്പ് ദുരിതാശ്വസ ക്യാമ്പുകള്‍ തുറക്കും. ഷട്ടര്‍ തുറക്കും മുമ്പ് ദുരിതാശ്വസ ക്യാമ്പുകള്‍ തുറക്കാനും ജില്ലയിലെ ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.

ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ വരെ 91 മില്ലിമീറ്റര്‍ മഴയാണ് ഇടുക്കി ഡാമിന്റെ പ്രദേശത്ത് പെയ്തത്. അടുത്തിടെ പെയ്ത മഴയില്‍ ഉയര്‍ന്ന നിരക്കാണ്. അതുകൊണ്ട് തന്നെ വരും മണിക്കൂറുകളില്‍ ഡാമിലെ ജലനിരപ്പ് ഉയരും. വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. 2395ലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ പ്രദേശത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും.

ഡാമിന്റെ കണ്‍ട്രോള്‍ റൂം ഡാമിന്റെ സമീപത്തേക്ക് മാറ്റി. കെഎസ്ഇബി എന്‍ജിനീയര്‍മാര്‍ ജലനിരപ്പ് വീക്ഷിച്ചുവരികയാണ്. ജലനിരപ്പ് 2397, 2398 എത്തിയാല്‍ ഡാം തുറന്നേക്കാനാണ് സാധ്യത. നിയന്ത്രിത അളവില്‍ മണിക്കൂറുകള്‍ ഇടവിട്ടാകും ജലം ഷട്ടറിലൂടെ ഒഴുക്കുക. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

ये भी पà¥�ें- News Theatre |28-07-18| നിറഞ്ഞു കവിയുന്ന ഇടുക്കി ഡാം  

ആയിരത്തോളം ആളുകളാണ് ജലം ഒഴിപോകേണ്ട പ്രദേശങ്ങളിലായി താമസിക്കുന്നതെന്നാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക കണക്ക്. ഇവരുടെ പേരുവിവരങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ ശേഖരിച്ചുവരികയാണ്. ഓറഞ്ച് അലേര്‍ട്ടിലെത്തിയാല്‍ ഇവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

TAGS :

Next Story