ബിഷപ്പിനെതിരായ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച വൈദികനെതിരെ കേസെടുത്തു
പാലാ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് വൈദികനെതിരെ കേസെടുത്തത്.
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാദര്‍ ജെയിംസ് ഏര്‍ത്തയിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പാലാ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് വൈദികനെതിരെ കേസെടുത്തത്. സംഭവത്തില്‍ ഏര്‍ത്തയിലിനെതിരെ സി.എം.ഐ സഭയും നടപടിയെടുത്തിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം വെള്ളിയാഴ്ച ജലന്ധറിന് പോകും.
പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് ഒപ്പമുള്ള കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് ഫാദര്‍ ജെയിംസ് ഏര്‍ത്തയിലിനെതിരെ സഭ നടപടിയെടുത്തത്. കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ നിന്നും ഇടുക്കിയിലേക്ക് ഏര്‍ത്തയിലിനെ സ്ഥലം മാറ്റി. കൂടാതെ ആശ്രമത്തിന്റെ പ്രയോര്‍ സ്ഥാനത്ത് നിന്നും സ്കൂളുകളുടെ മാനേജര്‍ സ്ഥാനത്ത് നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍സിന്റേതാണ് നടപടി.
പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് പൊലീസ് കേസെുത്തത്. ഫോണ്‍ സംഭാഷണവും കന്യാസ്ത്രീയുടെ മൊഴിയും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കല്‍, ഭരണഭയം ഉളവാക്കുന്ന ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് വൈദികനെതിരെ ചുമത്തിയത്.
Adjust Story Font
16