Quantcast

ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു;മന്ത്രി കെ ടി ജലീല്‍ ഫ്ലാഗ് ഓഫ് ചെയ്തു

29 വിമാനങ്ങളിലായി 12,045 തീര്‍ഥാടകര്‍

MediaOne Logo

Web Desk

  • Published:

    1 Aug 2018 2:01 AM GMT

ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു;മന്ത്രി കെ ടി ജലീല്‍ ഫ്ലാഗ് ഓഫ് ചെയ്തു
X

സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ നേത്വത്തിലുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു. മന്ത്രി കെ ടി ജലീലാണ് വിമാനം ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്നു മുതല്‍ ആഗസ്റ്റ് 16 വരെ 29 വിമാനങ്ങളിലായി 12,045 തീര്‍ഥാടകരാണ് നെടുമ്പാശേരി വിമാനത്താവളം വഴി മക്കയിലേക്ക് പുറപ്പെടുന്നത്.

ഹജ്ജ് തീര്‍ഥാടകരുമായി കൊച്ചിയില്‍ നിന്നും ആദ്യവിമാനം ഇന്ന് പുലര്‍ച്ചയാണ് പുറപ്പെട്ടത്. രണ്ട് വിമാനങ്ങളിലായി 820 പേര് ഇന്ന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 11,722 തീര്‍ഥാടകരില്‍ 6,599 പേരും സ്ത്രീകളാണ്. രണ്ട് വയസില്‍ താഴെയുള്ള 25 കുട്ടികളും തീര്‍ഥാടക സംഘത്തിലുണ്ട്. കൂടാതെ ലക്ഷദ്വീപില്‍ നിന്നുള്ള 476 പേരും കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ നിന്നുള്ള 47 തീര്‍ഥാടകരും കൊച്ചിയിലെ ഹജ്ജ് ക്യാംപ് വഴിയാണ് ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നത്. ഇവര്‍ക്കൊപ്പം മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 58 വളന്റിയര്‍മാരും തീര്‍ഥാടകരെ അനുഗമിക്കും.

ഒന്‍പതാം തിയതി നാല് വിമാനങ്ങളിലും 11, 12 തിയതികളില്‍ മൂന്ന് വിമാനങ്ങളിലുമായി തീര്‍ഥാടകര്‍ പുറപ്പെടും. മറ്റ് ആറ് ദിവസങ്ങളില്‍ രണ്ട് വീതവും ഏഴ് ദിവസങ്ങളില്‍ ഓരോ വിമാനങ്ങളുമാണ് സഊദി എയര്‍ലൈന്‍സ് ക്രമീകരിച്ചിരിക്കുന്നത്. ആകെ 29 വിമാനങ്ങളാണ് സര്‍വിസ് നടത്തുന്നത്..

TAGS :

Next Story