വിഷാംശം ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്ന നിയമനിര്‍മ്മാണത്തിന് അംഗീകാരം
മത്സ്യത്തൊഴിലാളികള്‍ക്ക് അവര്‍ പിടിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചിക്കാന്‍ അധികാരം നല്‍കുന്ന കാര്യവും ബില്ലില്‍ ഉള്‍പ്പെടുത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു
വിഷാംശം ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്ന നിയമനിര്‍മ്മാണത്തിന് മന്ത്രിസഭയുടെ അംഗീകാരം. മത്സ്യത്തൊഴിലാളികള്‍ക്ക് അവര്‍ പിടിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചിക്കാന്‍ അധികാരം നല്‍കുന്ന കാര്യവും ബില്ലില്‍ ഉള്‍പ്പെടുത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് വേണ്ടി പ്രത്യേക സംഘത്തെ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മ്മാണത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്.രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തുന്നത്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് വേണ്ടി പ്രത്യേക സംഘത്തെ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.ഏഴരക്കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
മഴക്കെടുതിയിലെ നാശനഷ്ടം വിലയിരുത്താന്‍ ആ മാസം അഞ്ചിന് പ്രത്യേക യോഗം ചേരും. അതിന് ശേഷം കുട്ടനാട് അടക്കമുള്ള മേഖലകള്‍ക്ക് പ്രത്യേക പാക്കേജ് ചര്‍ച്ച ചെയ്യാനാണ് മന്ത്രിസഭ തീരുമാനം.
Adjust Story Font
16