Quantcast

സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണം; ഈസ്റ്റേണ്‍ ഹൈക്കോടതിയെ സമീപിച്ചു

ഈസ്റ്റേണിന്റെ പരാതിയില്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, യൂട്യൂബ് അടക്കമുള്ള വ്യാജപ്രചാരണത്തിനായി ദുരുപയോഗം ചെയ്ത സോഷ്യല്‍ മീഡിയകള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

MediaOne Logo

Web Desk

  • Published:

    2 Aug 2018 5:03 AM GMT

സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണം; ഈസ്റ്റേണ്‍ ഹൈക്കോടതിയെ സമീപിച്ചു
X

സമൂഹ മാധ്യമങ്ങളിലൂടെ ഈസ്റ്റേണ്‍ ഉല്‍പന്നങ്ങള്‍ക്കെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചു‍. ഈസ്റ്റേണിന്റെ പരാതിയില്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, യൂട്യൂബ് അടക്കമുള്ള വ്യാജപ്രചാരണത്തിനായി ദുരുപയോഗം ചെയ്ത സോഷ്യല്‍ മീഡിയകള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസ്ഥാന വിവരസാങ്കേതികവിദ്യാ വകുപ്പു സെക്രട്ടറിയുമായി കൂടിയാലോചിച്ച ശേഷം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സമൂഹമാധ്യമങ്ങളുടെ മറപിടിച്ച് നടത്തുന്ന ഇത്തരം കുപ്രചാരണങ്ങള്‍ കമ്പനിയുടെ യശസിന് കളങ്കം വരുത്തുന്നുവെന്ന് ഈസ്റ്റേണ്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷനില്‍ ചൂണ്ടികാട്ടിയിരുന്നു. ഇക്കാര്യത്തില്‍ നിര്‍മാതാക്കളുടെ നിവേദനങ്ങളില്‍ നടപടിയെടുക്കാന്‍ ഇടനിലക്കാരായ സമൂഹമാധ്യമങ്ങള്‍ പരാജയപ്പെട്ടതായും ഈസ്റ്റേണ്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാര പ്രക്രിയകളും സാമൂഹ്യപ്രതിബദ്ധതയുമാണ് കഴിഞ്ഞ 17 വര്‍ഷങ്ങളായി ഈസ്റ്റേണ്‍ പിന്തുടരുന്നതെന്നും ഇന്ത്യയുടെ സ്പൈസസ് വ്യവസായ മേഖലയില്‍ എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുളള ഐസി മൈക്രോബയോളജി ടെസ്റ്റിങ് ലബോറട്ടറിയുടെ അനന്തസാധ്യതകള്‍ ആദ്യമായി ഉപയോഗപ്പെടുത്തിയത് ഈസ്റ്റേണ്‍ ആണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

TAGS :

Next Story