അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ഇടുക്കിയിലും ആലുവയിലും കൺട്രോൾ റൂമുകൾ തുറന്നു
ആലുവ, അങ്കമാലി, കോതമംഗലം, ഏലൂർ തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളെ 14 സെക്ടറുകളാക്കി തിരിച്ച് ഓരോ സെക്ടറിനും പ്രത്യേകം ഓഫീസർമാരെ ചുമതലപ്പെടുത്തി.
ഇടുക്കി അണക്കെട്ട് തുറന്നാൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തയ്യാറായി എറണാകുളം ജില്ലാ ഭരണകൂടം. ഇടുക്കിയിലും ആലുവയിലും കൺട്രോൾ റൂമുകൾ തുറന്നു. വെള്ളം കയറുന്ന പ്രദേശങ്ങളിൽ അഗ്നിശമന സേനയുടെ 360 ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്.
അണക്കെട്ട് തുറന്നാൽ വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് പഠനം നടത്തി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. ആലുവയിലും ഇടുക്കിയിലുമാണ് കൺട്രോൾ റൂമുകൾ തുറന്നിരിക്കുന്നത്. ആലുവ, അങ്കമാലി, കോതമംഗലം, ഏലൂർ തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളെ 14 സെക്ടറുകളാക്കി തിരിച്ച് ഓരോ സെക്ടറിനും പ്രത്യേകം ഓഫീസർമാരെ ചുമതലപ്പെടുത്തി. ആലുവയിലെ 14 വില്ലേജിൽ മാത്രം 4500 കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണിയിൽ ഉള്ളത്. ഇവരെ മാറ്റി പാർപ്പിക്കേണ്ട കെട്ടിടങ്ങളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളും ഉപയോഗിക്കും. റെഡ് അലേർട്ട് ലഭിച്ചാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ആരംഭിക്കും.
Adjust Story Font
16