ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി സംവാദം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
സമൂഹത്തിലെ വിവിധ തലങ്ങളില്‍ ജനാധിപത്യത്തെയും ഭരണ ഘടനയെ കുറിച്ചുള്ള ധാരണ വര്‍ധിപ്പിക്കുകയാണ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയിലൂടെ നിയമസഭ ലക്ഷ്യമിടുന്നത്
കേരള നിയമസഭയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പേരില്‍ സംവാദം സംഘടിപ്പിക്കുന്നു. നിയമസഭാ സമുച്ചയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച സംവാദം ഉദ്ഘാടനം ചെയ്യും.
സമൂഹത്തിലെ വിവിധ തലങ്ങളില്‍ ജനാധിപത്യത്തെയും ഭരണ ഘടനയെ കുറിച്ചുള്ള ധാരണ വര്‍ധിപ്പിക്കുകയാണ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയിലൂടെ നിയമസഭ ലക്ഷ്യമിടുന്നത്. ജനാധിപത്യം, അനുഭവം, ഭാവി, ലക്ഷ്യം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചര്‍ച്ചകള്‍. തിങ്കളാഴ്ച രാവിലെ 11 മണിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി ഉദ്ഘാടനം ചെയ്യും. പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ദേശീയ സമ്മേളനവും ഇതോടൊപ്പം നടക്കും.
വരും മാസങ്ങളില്‍ നാഷണല്‍ വിമന്‍ ലെജിസ്ലേച്ചേഴ്സ് കോണ്‍ഫറന്‍സ്, നാഷണല്‍ സ്റ്റുഡന്‍സ് പാര്‍ലമെന്റ്, നിയമസഭാ അധ്യക്ഷന്മാരുടെ സ്പെഷ്യല്‍ കോണ്‍ഫറന്‍സ്, നാഷണല്‍ മീഡിയ കോണ്‍ക്ലേവ് ഓണ്‍ ഡെമോക്രസി, കേരള വികസനത്തിന് ഒരു സമവായ സംവാദം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.
Adjust Story Font
16