ഇനിയും ഒഴുകിപ്പോകാതെ വെള്ളത്തില്‍ ഒഴുകി വന്ന മാലിന്യങ്ങള്‍: രോഗഭീഷണിയില്‍ കോട്ടയം
ഒരാഴ്ച മുന്‍പ് മഴക്കെടുതിയാണ് കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളെ ദുരിതത്തിലാക്കിയതെങ്കില്‍ ഇപ്പോള്‍ മാലിന്യ പ്രശ്നം ഇവരെ അതിലും വലിയ ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്
കോട്ടയം ജില്ലയില്‍ മഴക്കെടുതിക്ക് ശമനമായെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ ദുരിതത്തിന് ഇപ്പോവും അറുതിവന്നിട്ടില്ല. പലയിടങ്ങളിലും വെള്ളം ഇറങ്ങിപോകാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്. വെള്ളത്തില്‍ ഒഴുകി വന്ന മാലിന്യം തങ്ങി നില്‍ക്കുന്നതും രോഗഭീഷണിയും ഉയര്‍ത്തുകയാണ്.
ഒരാഴ്ച മുന്‍പ് മഴക്കെടുതിയാണ് കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളെ ദുരിതത്തിലാക്കിയതെങ്കില്‍ ഇപ്പോള്‍ മാലിന്യ പ്രശ്നം ഇവരെ അതിലും വലിയ ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വീടുകളിലേക്കും മറ്റും കയറിയ മാലിന്യം ജലനിരപ്പ് താഴ്ന്നപ്പോള്‍ ഇറങ്ങിപ്പോയില്ല. പലയിടത്തും വെള്ളം കെട്ടിക്കുന്നതും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
വെള്ളം ഇറങ്ങിയപ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും മാലിന്യം മീനച്ചിലാറ്റിലേക്ക് ഒഴിക്കി വിട്ടതാണ് താഴ്ന്ന പ്രദേശങ്ങളെ ബുദ്ധിമുട്ടിലാക്കിയത്. പലരും വീടുകള്‍ വൃത്തിയാക്കി കഴിഞ്ഞെങ്കിലും പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവയും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്.
Adjust Story Font
16