Quantcast

അര്‍ബുദത്തെ ചിരിച്ച് തോല്‍പ്പിക്കുന്ന നന്ദു

അര്‍ബുദത്തെ വെല്ലുവിളിച്ചുള്ളതാണ് നന്ദുവിന്റെ ഓരോ ഫേസ്ബുക്ക് കുറിപ്പുകളും. വീണുപോകുന്നവര്‍ക്ക് കൈത്താങ്ങാകുന്ന ചിന്തകള്‍. സാമൂഹ്യമാധ്യമങ്ങളില്‍ അവനൊരു സുഹൃത് വലയം തന്നെയുണ്ട്.

MediaOne Logo

Web Desk

  • Published:

    5 Aug 2018 5:38 AM GMT

അര്‍ബുദത്തെ ചിരിച്ച് തോല്‍പ്പിക്കുന്ന നന്ദു
X

അര്‍ബുദത്തെ ചിരിച്ചു തോല്‍പ്പിച്ചവരില്‍ നന്ദുവെന്ന ചെറുപ്പക്കാരന്‍ ആദ്യത്തെ ആളല്ല. എന്നാല്‍ ഇടതുകാല്‍ മുറിച്ച് മാറ്റേണ്ടി വന്നിട്ടും അസുഖത്തെ നോക്കി ചിരിക്കുകയാണ് തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു. വേദനകള്‍ക്കിടയില്‍ നന്ദു പാടിയ ഭക്തിഗാനം സാമൂഹ്യമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.

അര്‍ബുദത്തെ തുടര്‍ന്ന് ഇടതുകാല്‍ മുട്ടിന് മുകളില്‍വെച്ച് മുറിച്ചു മാറ്റി. വേദന അവന്റെ ശരീരത്തില്‍ മാത്രം. അതും പുറത്തു കാണിച്ചില്ല. അര്‍ബുദത്തെ ചിരിച്ചു തോല്‍പ്പിക്കുകയാണ് അവന്‍. അര്‍ബുദത്തിനുള്ള മരുന്നിന്റെ പേരാണ് നന്ദു മഹാദേവ.

അസുഖം ഇടംകാല്‍ നഷ്ടപ്പെടുത്തിയിട്ടും തളര്‍ന്നിരിക്കാന്‍ അവന്‍ ഒരുക്കമല്ല. കീമോ വാര്‍ഡില്‍ നിന്ന് പോയി വേദന സഹിച്ച് അവനൊരു ഭക്തിഗാനം ആലപിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ ഇരുകയ്യും നീട്ടിയാണ് അതേറ്റെടുത്തത്.

അര്‍ബുദത്തെ വെല്ലുവിളിച്ചുള്ളതാണ് നന്ദുവിന്റെ ഓരോ ഫേസ്ബുക്ക് കുറിപ്പുകളും. വീണുപോകുന്നവര്‍ക്ക് കൈത്താങ്ങാകുന്ന ചിന്തകള്‍. സാമൂഹ്യമാധ്യമങ്ങളില്‍ അവനൊരു സുഹൃത് വലയം തന്നെയുണ്ട്. ലോകത്തെ കാണാന്‍ തനിക്ക് രണ്ടുകാല്‍ വേണ്ടെന്നായിരുന്നു ശസ്ത്രക്രിയക്ക് വിധേയനാകുമ്പോള്‍ നന്ദു പറഞ്ഞത്.

ഇനിയുള്ള ജീവിതം വേദനിക്കുന്നവര്‍ക്ക് വേണ്ടിയാണെന്നും അവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അത്രമേല്‍ പ്രചോദനമാണ് ഈ ചെറുപ്പക്കാരന്‍.

TAGS :

Next Story