ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന സംഭവം; 2 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
ഉപ്പള പ്രതാപ് നഗറിലെ അശ്വിൻ, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പിന്നീട് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു.
കാസര്‍കോട് സി.പി.എം പ്രവർത്തകൻ അബൂബക്കർ സിദ്ദീഖിനെ കുത്തി കൊന്ന കേസിൽ 2 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. ഉപ്പള പ്രതാപ് നഗറിലെ അശ്വിൻ, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. രാഷ്ട്രീയക്കൊലപാതകമാണ് നടന്നതെന്ന സി.പി.എം ആരോപണം ബിജെപി നിഷേധിച്ചു.
കാസർകോട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികൾ ഉച്ചയോടെ കുമ്പള പൊലീസിൽ കീഴടങ്ങുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ പിന്നീട് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു. കൊലക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണോ എന്ന് പരിശോധിക്കുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം വിലാപ യാത്രയായാണ് ജന്മനാടായ ഉപ്പള സോങ്കാളിലെത്തിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം മഞ്ചേശ്വരം താലൂക്കിൽ ഹർത്താൽ ആചരിച്ചു. ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണം ബി.ജെ.പി നിഷേധിച്ചു.
Adjust Story Font
16