സ്കൂളുകള്‍ക്ക് അംഗീകാരത്തിന് അപേക്ഷിക്കാന്‍ അവസരം ഒരുക്കാതെ വിദ്യാഭ്യാസ വകുപ്പ്‍
അംഗീകാരം ഇല്ലാത്ത സ്കൂളുകളുടെ അപേക്ഷ ഒരു മാസത്തിനകം സ്വീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സ്കൂളുകള്‍ക്ക് അംഗീകാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഒരുക്കാതെ വിദ്യാഭ്യാസ വകുപ്പ്‍. അംഗീകാരം ഇല്ലാത്ത സ്കൂളുകളുടെ അപേക്ഷ ഒരു മാസത്തിനകം സ്വീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അപേക്ഷ സ്വീകരിക്കാത്തത് എന്തുകൊണ്ടാണന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.
അണ്‍ എയ്ഡഡ് മേഖലയിലെ അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ച് പൂട്ടണമെന്നതാണ് സര്‍ക്കാര്‍ നയം. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താനാണ് തീരുമാനമെന്നായിരുന്നു വിശദീകരണം. അടച്ചുപൂട്ടാനുള്ള നോട്ടീസ് ലഭിച്ചതോടെ പല സ്കൂളുകളും പൂട്ടി. മറ്റ് ചില സ്കൂളുകളുടെ മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. അംഗീകാരത്തിന് വേണ്ടിയുള്ള അപേക്ഷ ഒരു മാസത്തിനകം സ്വീകരിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.
3000ത്തോളം സ്കൂളുകളാണ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളുകളില്‍ പഠിക്കുന്നു. 25000 അധ്യാപകരുമുണ്ട്. സര്‍ക്കാര്‍ 2011ലാണ് അവസാനമായി സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയത്. അംഗീകരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്ഥാപനങ്ങളധികവും ക്രിസ്ത്യന്‍ മുസ്‍ലിം സംഘടനകളുടെ മാനേജ്മെന്റിന് കീഴിലാണ്.
Adjust Story Font
16