Quantcast

വീട്ടമ്മയെ വൈദികര്‍ പീഡിപ്പിച്ച കേസില്‍ പൊലീസില്‍ നിന്ന് പരാതി മറച്ചുവെക്കാന്‍ സഭാനേതൃത്വം ഇടപെട്ടു 

നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പരാതിക്കാരിയുടെ ഭര്‍ത്താവുമായി നടത്തുന്ന സംഭാഷണമാണ് പുറത്തായത്. പീഡനം സംബന്ധിച്ച് തനിക്ക് ലഭിച്ച പരാതിക്ക് രസീത് നല്‍കാനാവില്ലെന്ന് ശബ്ദരേഖയില്‍...

MediaOne Logo

Web Desk

  • Published:

    3 Sep 2018 1:24 PM GMT

വീട്ടമ്മയെ വൈദികര്‍ പീഡിപ്പിച്ച കേസില്‍ പൊലീസില്‍ നിന്ന് പരാതി മറച്ചുവെക്കാന്‍ സഭാനേതൃത്വം ഇടപെട്ടു 
X

കുമ്പസാര രഹസ്യത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പരാതി പൊലീസില്‍ നിന്ന് മറച്ചുവെക്കാന്‍ സഭാനേതൃത്വം ഇടപെട്ടതിന്റെ തെളിവ് പുറത്ത്. നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പരാതിക്കാരിയുടെ ഭര്‍ത്താവുമായി നടത്തുന്ന സംഭാഷണമാണ് പുറത്തായത്. പീഡനം സംബന്ധിച്ച് തനിക്ക് ലഭിച്ച പരാതിക്ക് രസീത് നല്‍കാനാവില്ലെന്ന് ഭദ്രാസനാധിപന്‍ ശബ്ദരേഖയില്‍ പറയുന്നുണ്ട്. സഭാധ്യക്ഷനുമായി ചര്‍ച്ചചെയ്ത് ആരോപണ വിധേയര്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാമെന്ന ഉറപ്പും മാര്‍ ക്രിസോസ്റ്റമോസ് സംഭാഷണത്തില്‍ നല്‍കുന്നു.

കുമ്പസാര രഹസ്യത്തിന്റെ മറവില്‍ സഭാ വൈദികര്‍ തന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന് കാട്ടി സഭാനേതൃത്വത്തിന് പരാതി നല്‍കിയ ആളും നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസും കഴിഞ്ഞ മെയ് 7 ന് നടത്തിയ സംഭാഷണമാണ് പുറത്തായത്. ഇത് സംബന്ധിച്ച് ജൂലൈ 2 നാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്ക് ലഭിച്ച പരാതിയില്‍ രസീത് നല്‍കാനാകില്ലെന്നും അത്തരത്തില്‍ രസീത് നല്‍കിയാല്‍ പരാതി പൊലീസിന് കൈമാറേണ്ടിവരും, അങ്ങിനെ സംഭവിച്ചാല്‍ അത് തനിക്ക് ബുദ്ധിമുട്ടാകുമെന്നും മെത്രാപൊലീത്ത സംഭാഷണത്തില്‍ പറയുന്നുണ്ട്

അതേസമയം സഭാനേതൃത്വവുമായി സംസാരിച്ച് ആരോപണ വിധേയരായ വൈദികര്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാമെന്ന ഉറപ്പും മെത്രാപൊലീത്ത നല്‍കുന്നുണ്ട്. പരാതിക്കാരിയുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതിയുടെയും അനുബന്ധ തെളിവുകളുടെയും പകര്‍പ്പുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ക്ക് സഭാ നേതൃത്വം തയ്യാറായിരുന്നില്ല.

TAGS :

Next Story