Quantcast

കരിപ്പൂര്‍ വിമാനത്താവളം; യൂത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്

കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും

MediaOne Logo

Web Desk

  • Published:

    7 Aug 2018 2:23 AM

കരിപ്പൂര്‍ വിമാനത്താവളം; യൂത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്
X

കരിപ്പൂര്‍ വിമാനത്താവള വിഷയമുന്നയിച്ചുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കരിപ്പൂർ എയർപോർട്ടിനെ തകർക്കരുത്, മലപ്പുറത്തോടുള്ള റെയിൽവേയുടെ അവഗണ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

ഇടത്തരം, വലിയ വിമാനങ്ങളുടെ സർവീസ് ജൂലായ് 31ന് അകം പുനരാരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി ഉൾപ്പെടെ ഉറപ്പ് നൽകിയെങ്കിലും യാഥാർത്ഥ്യമാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതു വരെ പ്രക്ഷോഭം തുടരാനാണ് തീരുമാനം. 30 ദീർഘദൂര ട്രെയിനുകളാണ് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ലാതെ കടന്ന് പോവുന്നതെന്നും ഇക്കാര്യം പരിഹരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

TAGS :

Next Story