Quantcast

കാറഡുക്കക്ക് പിന്നാലെ എന്‍മകജെ പഞ്ചായത്തിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായി

എല്‍.ഡി.എഫ് പിന്തുണയോടെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്.

MediaOne Logo

Web Desk

  • Published:

    8 Aug 2018 7:55 AM GMT

കാറഡുക്കക്ക് പിന്നാലെ എന്‍മകജെ പഞ്ചായത്തിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായി
X

കാസർകോട് എന്‍മകജെ പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എല്‍.ഡി.എഫ് പിന്തുണച്ചതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. ഇതോടെ കാസര്‍കോട് ജില്ലയില്‍ ബി.ജെ.പിക്ക് ഭരണമുള്ള പഞ്ചായത്തുകളുടെ എണ്ണം രണ്ടായി ചുരുങ്ങി.

ബി.ജെ.പിക്കും യു.ഡി.എഫിനും 7 വീതം സീറ്റുകളുള്ള എന്മകജെ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 2016 ൽ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും സി.പി.എം വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ എല്‍.ഡി.എഫ് പിന്തുണച്ചു.

കഴിഞ്ഞ ദിവസം കാറഡുക്ക പഞ്ചായത്തില്‍ സി.പി.എം അംഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് അംഗങ്ങള്‍ പിന്തുണച്ചിരുന്നു. ഇതോടെ 18 വർഷമായി ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പിക്ക് പഞ്ചായത്ത് നഷ്ടമായി. എല്‍.ഡി.എഫിലെ 5 അംഗങ്ങളോടൊപ്പം യുഡിഎഫിലെ 3 അംഗങ്ങള്‍ കൂടി അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. പകരമായി എല്‍.ഡി.എഫ് എന്‍മകജെയില്‍ യു.ഡി.എഫിനെ പിന്തുണച്ചു.

TAGS :

Next Story