Quantcast

ഇടമലയാര്‍ ഡാം നാളെ തുറക്കും; ആശങ്കയില്‍ പെരിയാര്‍ നിവാസികള്‍

ഏത് നിമിഷവും അണക്കെട്ട് തുറന്ന് പുറത്തേക്കൊഴുകുന്ന വെളളം പെരിയാര്‍ വഴി വീടിനകത്തേക്ക് എത്തുമെന്നതിനാല്‍ ജാഗരൂകരാണിവര്‍.

MediaOne Logo

Web Desk

  • Published:

    8 Aug 2018 2:45 PM GMT

ഇടമലയാര്‍ ഡാം നാളെ തുറക്കും; ആശങ്കയില്‍ പെരിയാര്‍ നിവാസികള്‍
X

ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതോടെ ഏറ്റവും കൂടുതല്‍ വെളളം കയറുക ആലുവയിലെ പെരിയാറിന്റെ തീരത്താണ്. ഗ്രാമ നഗര വ്യത്യാസമില്ലാതെ വെളളം ഒഴുകിയെത്തുമെന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്.

ഇടമലയാര്‍ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത് മുതല്‍ ആശങ്കയോടെയാണ് പെരിയാറിന്റെ തീരത്തുളളവര്‍ കഴിയുന്നത്. ഏത് നിമിഷവും അണക്കെട്ട് തുറന്ന് പുറത്തേക്കൊഴുകുന്ന വെളളം പെരിയാര്‍ വഴി വീടിനകത്തേക്ക് എത്തുമെന്നതിനാല്‍ ജാഗരൂകരാണിവര്‍. ആലുവ നഗരത്തിന്റെ ചാരത്ത് തന്നെയുളള ഗ്രാമപ്രദേശമാണ് തുരുത്ത്.

2013ല്‍ ഇടമലയാര്‍ തുറന്നുവിട്ടപ്പോള്‍ ഏറ്റവും ദുരിതം അനുഭവിച്ചത് തുരുത്ത് നിവാസികളാണ്. പെരിയാര്‍ തീരത്ത് നിന്ന് 100 മീറ്റര്‍ അകലെ താമസിക്കുന്നവരില്‍ പലരും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിപ്പോയി.

അണക്കെട്ട് ഉടന്‍ തുറന്നേക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ ഇനിയും കൂടുതല്‍ ആളുകള്‍ സുരക്ഷിത ഇടങ്ങള്‍ തേടിപ്പോവാനുളള സാധ്യതയാണുളളത്. എന്നാല്‍ മറ്റ് ചിലര്‍ അവശ്യ വസ്തുക്കള്‍ സുരക്ഷിതമാക്കി വെച്ച് ആശങ്കയോടെ കഴിയുകാണ്.

TAGS :

Next Story