Quantcast

ഈ വര്‍ഷത്തേത്, മഴയുടെ തോത് അളക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ശക്തമായ മഴ

ആഗസ്ത് 13 മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ ഗവേഷകര്‍

MediaOne Logo

Web Desk

  • Published:

    10 Aug 2018 5:29 AM GMT

ഈ വര്‍ഷത്തേത്, മഴയുടെ തോത് അളക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ശക്തമായ മഴ
X

നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത് കേരളചരിത്രത്തിലെ തന്നെ ശക്തമായ മഴെയന്ന് വിലയിരുത്തല്‍. മഴയുടെ തോത് അളക്കാന്‍ തുടങ്ങിയതിന് ശേഷം ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമായിട്ടെന്ന് ഗവേഷകര്‍. ആഗസ്ത് 13 മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ ഗവേഷകര്‍ വ്യക്തമാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണമായത്. എന്നാല്‍ ഇത് തീരത്തേക്ക് നീങ്ങിയത് നേരിയ അശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ 13ാം തീയതി മുതല്‍ മഴ അതിശക്തമായി പെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

നിലവില്‍ കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് റെക്കോര്‍ഡ് മഴയാണ്. മഴയുടെ തോത് രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം ഇത്രയധികം മഴ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേരളചരിത്രത്തില്‍ ഇത്രയും മഴ ലഭിക്കുന്നത് ആദ്യമായിട്ടാണെന്നാണ് കാലാവസ്ഥ ഗവേഷകര്‍ പറയുന്നത്.

ഓഗസ്ത് അവസാനം മഴയ്ക്ക് ശമനം ഉണ്ടാകുമെങ്കിലും തുലമാസത്തില്‍ ശക്തമായി തന്നെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ ഗവേഷകര്‍ പറയുന്നത്.

TAGS :

Next Story