കക്കയം ഡാം സൈറ്റിലേക്കുള്ള റോഡ് ഒലിച്ചു പോയി
പ്രദേശത്ത് ഇന്നലെ രാത്രി മുതല്‍ കനത്ത മഴയായിരുന്നെന്ന് ആ സമയത്ത് അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ പറഞ്ഞു. രാവിലെ മാത്രമാണ് പുറത്തുള്ളവര്‍ക്ക് അവിടേക്കെത്താന്‍ സാധിച്ചത്.
കോഴിക്കോട് കക്കയം ഡാം സൈറ്റിലേക്കുള്ള റോഡ് ഒലിച്ചു പോയി. ഇന്നലെ രാത്രിയാണ് കനത്ത മഴയെ തുടര്‍ന്ന് കൂറ്റന്‍ പാറകല്ലുകളെത്തി റോഡ് തകര്‍ന്നത്. രാത്രി മുഴുവന്‍ ഒറ്റപ്പെട്ട ജീവനക്കാരെ രാവിലെയാണ് പുറത്തേക്കെത്തിച്ചത്.
കനത്ത മഴയില്‍ കൂറ്റന്‍ പാറകല്ലുകള്‍ റോഡിലേക്ക് പതിച്ചതാണ് റോഡ് തകരാന്‍ കാരണം. ഇതോടെ ഡാം സൈറ്റിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പ്രദേശത്ത് ഇന്നലെ രാത്രി മുതല്‍ കനത്ത മഴയായിരുന്നെന്ന് ആ സമയത്ത് അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ പറഞ്ഞു. രാവിലെ മാത്രമാണ് പുറത്തുള്ളവര്‍ക്ക് അവിടേക്കെത്താന്‍ സാധിച്ചത്.
തകര്‍ന്ന റോഡിന് അരികിലൂടെ കയറ് കെട്ടി അതില്‍ പിടിച്ചാണ് ജീവനക്കാര്‍ മറുഭാഗത്തേക്കെത്തിയത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വലിയ പാറകല്ലുകള്‍ പൊട്ടിക്കാനുള്ള സംവിധാനമില്ലാത്തതിനാല്‍ മടങ്ങി പോയി. റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാമിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല.
Adjust Story Font
16