മലപ്പുറത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു; പാലക്കാട് വെള്ളം ഇറങ്ങിത്തുടങ്ങി
10 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്
കനത്ത മഴ ദുരിതം വിതച്ച മലപ്പുറത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ സുബ്രഹ്മണ്യന്റെ മൃതദേഹം ഇന്ന് കണ്ടെത്തി. 10 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.പാലക്കാട്ടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി.
സൈന്യവും നാട്ടുകാരും ചേര്‍ന്ന നടത്തിയ തെരച്ചിലിലാണ് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെത്തിയത്.ഇതോടെ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ആറായി. ചെട്ടിയമ്പാറയിലേയും സമീപ പ്രദേശത്തുള്ള മതില്‍മൂല കോളനിയിലേയും 70 കുടുംബങ്ങളെ എരുമമുണ്ട ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അഞ്ച് ക്യാമ്പുകളാണ് നിലമ്പൂരില്‍ മാത്രം തുറന്നത്. 200 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നിലമ്പൂര്‍ നഗരത്തില്‍ നിന്ന് വെള്ളം ഇറങ്ങിയതോടെ ഗതാഗതം സാധാരണ നിലയിലായത്.
രക്ഷാപ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ മലപ്പുറം കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടര്‍ 150ല്‍ നിന്ന് 3 സെന്റി മീറ്ററിലേക്ക് താഴ്ത്തി. 2025 പേരെ 20 ക്യാമ്പുകളിലായി മാറ്റിപ്പാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. മഴക്കെടുതി വിലിയിരുത്താന്‍ മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും.
Adjust Story Font
16