ആര്‍ത്തലച്ച് പെരുമഴ; രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 29 ആയി
ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. സൈന്യവും ഫയര്‍ഫോഴ്സും രംഗത്തുണ്ട്.
കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 29 ആയി. പലയിടങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിട്ടില്ല. മലയോര മേഖലയിലാണ് കൂടുതല്‍ മഴ. ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. സൈന്യവും ഫയര്‍ഫോഴ്സും രംഗത്തുണ്ട്.
ഇടുക്കി, മലപ്പുറം , കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിന് അടിയിലാണ്. തൃശൂര്‍, പാലക്കാട് , വയനാട് ജില്ലകളില്‍ മഴക്ക് ശമനമുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിരുവനന്തപുരം വെഞ്ഞാറമൂട് കനത്ത മഴയിൽ കിണറി ടിഞ്ഞ് വീണ് പിരപ്പൻകോട് സ്വദേശി സുരേഷ് മരിച്ചു.
ഇടുക്കിയിലും മലപ്പുറത്തും മണ്ണിടിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 28 ആയി. ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇടുക്കിയില്‍ ഇന്ന് രണ്ട് ഷട്ടറുകള്‍കൂടി തുറന്നു. ഉച്ചയോടെ മൂന്ന് ഷട്ടറുകളും ഒരു മീറ്ററാക്കി ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കാലവർഷക്കെടുതി തുടരുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 12 വരെയുള്ള പൊതു പരിപാടികൾ റദ്ദാക്കി മുഖ്യമന്ത്രി തലസ്ഥാനത്തു തുടരും
Adjust Story Font
16