കാലവര്‍ഷക്കെടുതി; കേന്ദ്ര സഹായത്തിനായി നേരത്തെ നല്‍കിയ നിവേദനം സര്‍ക്കാര്‍ പുതുക്കി നല്‍കും
വെള്ളപ്പൊക്ക കെടുതി രൂക്ഷമാണെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവുന്നത്ര സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു
കാലവര്‍ഷക്കെടുതി വീണ്ടും രൂക്ഷമായ പശ്ചാത്തലത്തില്‍ കേന്ദ്ര സഹായത്തിനായി നേരത്തെ നല്‍കിയ നിവേദനം സംസ്ഥാന സര്‍ക്കാര്‍ പുതുക്കി നല്‍കും. വെള്ളപ്പൊക്ക കെടുതി രൂക്ഷമാണെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവുന്നത്ര സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. വെള്ളപ്പൊക്ക ബാധിതമായ അപ്പര്‍ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിച്ചു.
ചെറിയ ഇടവേളയ്ക്ക് ശേഷം മഴ കനക്കുകയും ഡാമുകള്‍ തുറന്നുവിടുകയും ചെയ്യേണ്ടിവന്ന സാഹചര്യത്തില്‍ നാശനഷ്ടങ്ങളുടെ പൂര്‍ണവിവരം ശേഖരിച്ച ശേഷം പുതുക്കിയ നിവേദനം കേന്ദ്ര സര്‍ക്കാരിന് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അപ്പര്‍ കുട്ടനാട്ടിലെ വിവിധ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റെ സെക്രട്ടറി വൈ വി ധര്‍മ റെഡ്ഡി, കേന്ദ്ര കൃഷി വകുപ്പ് ഡയറക്ടര്‍ ചാഹത്ത് സിംഗ്, ജോയിന്റ് ഡയറക്ടര്‍ എസ് സി മീണ , കേന്ദ്ര ജല കമ്മീഷന്‍ പ്രതിനിധി തങ്കമണി എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്.
Adjust Story Font
16