ഹരിനാരായണന്‍ അന്തരിച്ചു; ശവസംസ്കാരം ഇന്ന്
ജോണ്‍ എബ്രഹാമിന്റെ അമ്മയറിയാന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
അന്തരിച്ച പ്രസിദ്ധ കലാകാരൻ ഹരി നാരായണന്റെ ശവസംസ്കാരം ഇന്ന് നടക്കും. 1986ൽ പുറത്തിറങ്ങിയ 'അമ്മ അറിയാൻ' എന്ന സിനിമയിലൂടെ പ്രശസ്തനായ ഹരിനാരായണൻ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്. മികച്ച മൃദംഗ വാദകനും ഗായകനും സിനിമാ നടനുമായിരുന്ന ഹരി നാരായണൻ മരണം വരെ കലാ രംഗത്ത് സജീവമായിരുന്നു.
'അമ്മ അറിയാൻ' എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ ഹരി നാരായണൻ, ഇന്നലെ വൈകുന്നേരം അഞ്ച് മണിയേടെയാണ് മരിച്ചത്. മരണവാർത്തയറിഞ്ഞ് നിരവധി പേരാണ് ബേപ്പൂർ നടുവട്ടത്തെ വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. അമ്മ അറിയാൻ സിനിമയിലെന്ന പോലെ ജീവിതത്തിലും വിപ്ലവകാരിയും കലാകാരനുമായിരുന്നു ഹരിനാരായണൻ.
മൃദംഗ വാദകൻ, ഡോക്യുമെന്ററി സംവിധായകൻ, ഗായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച ഹരിനാരായണന്‍, കോഴിക്കോട്ടെ കലാ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഇടക്കാലത്ത് ലഹരിയിലമര്‍ന്നുപോയ ജീവിതത്തെ കുറിച്ച് പില്‍ക്കാലത്ത് വേദനയോടെ സംസാരിക്കാറുണ്ടായിരുന്ന ഹരി, ജീവിതത്തിന്റെ അവസാന നാളുകളിലും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവമായിരുന്നു.
Adjust Story Font
16