Quantcast

വീടിരുന്ന സ്ഥലത്ത് പൊടി പോലുമില്ല, റോഡുകള്‍ ഒലിച്ചു പോയി; വഴി മാറി ഒഴുകുന്ന പുഴ അതു പോലെ തന്നെ; പ്രതീക്ഷകളില്ലാതെ കണ്ണപ്പന്‍കുണ്ടുകാര്‍

ഒരു പ്രദേശത്തെ തകിടം മറിച്ചുകഴിഞ്ഞു മഴക്കെടുതി. വെള്ളം ഇറങ്ങിപോയതിന് ശേഷമാണ് ആളുകള്‍ ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞത്

MediaOne Logo

Web Desk

  • Published:

    11 Aug 2018 2:54 AM GMT

വീടിരുന്ന സ്ഥലത്ത് പൊടി പോലുമില്ല, റോഡുകള്‍ ഒലിച്ചു പോയി; വഴി മാറി ഒഴുകുന്ന പുഴ അതു പോലെ തന്നെ; പ്രതീക്ഷകളില്ലാതെ കണ്ണപ്പന്‍കുണ്ടുകാര്‍
X

കോഴിക്കോട് ഉരുള്‍പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ട് പഴയപടി ആവാന്‍ മാസങ്ങളെടുക്കും. വഴി മാറി ഒഴുകുന്ന പുഴ ഇപ്പോഴും പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സൈന്യത്തിന്റെ നേതൃത്വത്തിലാണ് അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഒരു പ്രദേശത്തെ തകിടം മറിച്ചുകഴിഞ്ഞു മഴക്കെടുതി. വെള്ളം ഇറങ്ങിപോയതിന് ശേഷമാണ് ആളുകള്‍ ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞത്. സൈന്യം മുതല്‍ നാട്ടുകാര്‍ വരെ കയ്യും മെയ്യും മറന്ന് ഇറങ്ങിയിട്ടുണ്ട്. പാലം അപകടത്തിലാണ്.റോഡുകള്‍ ഒലിച്ച് പോയി. വീടിരുന്ന സ്ഥലത്ത് പൊടി പോലുമില്ല. കുറച്ച് വീടുകളും കടകളും ബാക്കിയുണ്ടെങ്കിലും അതിന്റെ അവസ്ഥ ഇങ്ങനെയൊക്കെയാണ്. പ്രദേശം പഴയതുപോലെയാക്കിയെടുക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് ഉറപ്പാണ്.എല്ലാം നഷ്ടപെട്ടവര്‍ സര്‍ക്കാരിന്റെ സഹായം പ്രഖ്യാപനം പ്രതീക്ഷിച്ച് കഴിയുകയാണ് കണ്ണപ്പന്‍കുണ്ടില്‍.

TAGS :

Next Story