ഉരുള്‍പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
തകര്‍ന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് വിലയിരുത്തല്‍. കണ്ണപ്പന്‍കുണ്ടില്‍ നിന്നും രണ്ട് കി.മീ അപ്പുറത്തുള്ള മട്ടിക്കുന്നിലും മഴ നാശം വിതച്ചിരുന്നു.
ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. റോഡുകള്‍ പൂര്‍വസ്ഥിതിയിലാകാന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആയിരത്തിലധികം പേരാണ് പ്രദേശത്ത് ദുരിതമനുഭവിക്കുന്നത്.
കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരു വീട് പൂര്‍ണമായി ഒലിച്ചു പോകുകയും മറ്റ് വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തിരുന്നു. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരെ തിരിച്ചത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ശ്രമം നടക്കുകയാണ്. കണ്ണപ്പന്‍കുണ്ടില്‍ മാത്രമായി 25ലധികം വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിച്ചു.
തകര്‍ന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ് വിലയിരുത്തല്‍. കണ്ണപ്പന്‍കുണ്ടില്‍ നിന്നും രണ്ട് കി.മീ അപ്പുറത്തുള്ള മട്ടിക്കുന്നിലും മഴ നാശം വിതച്ചിരുന്നു. ഇവിടെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുറ്റ്യാടി ചുരത്തിലേയും കണ്ണപ്പന്‍കുണ്ടിലേയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തന്നതായി സര്‍വകക്ഷി യോഗവും ചേര്‍ന്നു.
Adjust Story Font
16