Quantcast

ഇടമലയാറിലെ 3 ഷട്ടറുകള്‍ അടച്ചു; പെരിയാറില്‍ ജലനിരപ്പ് കുറയുന്നു

ഇതോടെ എറണാകുളം ജില്ലയില്‍ കൂടുതല്‍ വെളളപ്പൊക്ക ഭീഷണിയുണ്ടാകുമെന്ന ആശങ്ക ഒഴിയുകയാണ്. ചെറുതോണി അണക്കെട്ടിലെ വെളളം പെരിയാറിലേക്ക് ഇരച്ചെത്താത്തതും വലിയ ആശ്വാസമായി.

MediaOne Logo

Web Desk

  • Published:

    11 Aug 2018 1:21 PM GMT

ഇടമലയാറിലെ 3 ഷട്ടറുകള്‍ അടച്ചു; പെരിയാറില്‍ ജലനിരപ്പ് കുറയുന്നു
X

ഇടമലയാറിലെ മൂന്ന് ഷട്ടറുകള്‍ അടച്ചതോടെ പെരിയാറില്‍ ജലനിരപ്പ് കുറയുന്നു. ഇതോടെ എറണാകുളം ജില്ലയില്‍ കൂടുതല്‍ വെളളപ്പൊക്ക ഭീഷണിയുണ്ടാകുമെന്ന ആശങ്ക ഒഴിയുകയാണ്. ചെറുതോണി അണക്കെട്ടിലെ വെളളം പെരിയാറിലേക്ക് ഇരച്ചെത്താത്തതും വലിയ ആശ്വാസമായി. അതേസമയം ജില്ലയിലെ ദുരിത ബാധിത മേഖലകളിൽ മുഖ്യമന്ത്രിയടങ്ങുന്ന സംഘം സന്ദർശനം നടത്തി.

ഇടുക്കി ചെറുതോണി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നതോടെ ഏറെ ഭീതിയിലായിരുന്നു എറണാകുളം ജില്ലയിലെ ആളുകള്‍. എന്നാല്‍ മഴ കുറഞ്ഞതോടെ ഇടമലയാറിലെ മൂന്ന് ഷട്ടറുകള്‍ അടച്ചതും ചെറുതോണിയിലെ വെളളം പെരിയാറിലേക്ക് ഇരച്ചെത്താത്തും ആശ്വാസമായി.

ജില്ലയില്‍ 75ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി പന്ത്രണ്ടായിരത്തോളം ആളുകളെയാണ് മാറ്റിത്താമസിപ്പിച്ചത്. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ രണ്ട് ക്യാമ്പുകൾ പൂട്ടി. പൂട്ടിയ ക്യാമ്പുകളിൽ നിന്നായി 482 പേർ തിരികെ വീടുകളിലേക്ക് മടങ്ങി. ജില്ലയില്‍ വെളളപ്പൊക്കം ഏറെ ബാധിച്ചത് ഏലൂര്‍ നഗരസഭാപരിധിയില്‍പ്പെട്ട പ്രദേശങ്ങളെയാണ്.

ഏലൂരില്‍ മുന്നറിയിപ്പ് ലംഘിച്ച് പുഴയിലിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെട്ടതൊഴിച്ചാല്‍ ഇന്ന് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും കൃത്യമായ ഇടപെടലില്‍ ഒഴുക്കില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിക്കാനുമായി.

ദുരന്തസാധ്യത മുന്നില്‍ കണ്ട് ജില്ലയില്‍ എല്ലാ സജ്ജീകരണങ്ങളും നേരത്തെ തന്നെ ഒരുക്കിയിരുന്നു. ജില്ലയിൽ എത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ക്യാമ്പുളിൽ സന്ദർശനം നടത്തി. തുടർന്ന് നടന്ന അവലോകന യോഗം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി.

TAGS :

Next Story