വയനാട് ജില്ലയില്‍ മഴയ്ക്ക് ശമനം
പല മേഖലകലില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങി. അതേ സമയം താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് നിലനില്‍ക്കുകയാണ്
വയനാട് ജില്ലയില്‍ രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയ്ക്ക് ശമനം. ഇന്നലെ ജില്ലയില്‍ കാര്യമായ മഴയുണ്ടായില്ല. പല മേഖലകളില്‍ നിന്നും വെള്ളമിറങ്ങി തുടങ്ങി. അതേ സമയം താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് നിലനില്‍ക്കുകയാണ്.
കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വയനാട് ജില്ലയില്‍ കനത്ത് പെയ്ത മഴയ്ക്ക് ശമനം. ചില മേഖലകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചതൊഴിച്ചാല്‍ ഇന്നലെ ജില്ലയില്‍ കാര്യമായ മഴയുണ്ടായില്ല. എന്നാല്‍ പല മേഖലകളില്‍ നിന്നും വെള്ളം ഒഴിഞ്ഞ് പോവാത്ത അവസ്ഥ നിലനിന്നതിനാല്‍ ജനജീവിതം ബുദ്ധിമുട്ടിലായി. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നതിനാല്‍ പനമരം മേഖലയിലെ പല മേഖലകളിലും ഇപ്പോഴും വെള്ളക്കെട്ട് നിലനില്‍ക്കുന്നുണ്ട്. നൂറ് കണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
അതേസമയം ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. വ്യാഴാഴ്ച വെള്ളാരംകുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട മേപ്പാടി മൂപ്പൈനാട് സ്വദേശി ഷൌക്കത്തലിയുടെ ഇന്നലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. മഴ കുറഞ്ഞെങ്കിലും ജില്ലയിലെ ഭൂരിപക്ഷം നെല്‍പ്പാടങ്ങളും വെള്ളത്തിനടിയിലാണ്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ 133 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 2744 കുടുംബങ്ങളില്‍ നിന്നായി 10649 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. അതേ സമയം ജില്ലയിലെ പല മേഖലകളിലും മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ജനങ്ങളോട് അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Adjust Story Font
16