മീന്‍ പിടിക്കരുതെന്നാണ് നിര്‍ദേശം; പക്ഷേ, മീന്‍ ചട്ടിയിലേക്ക് എത്തിയാല്‍ എന്തു ചെയ്യും..!
ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ തുറന്നപ്പോള്‍ വെള്ളത്തിനൊപ്പം നൂറുകണക്കിന് മല്‍സ്യങ്ങളാണ് ചാടിയത്. ചെറുതോണി ടൌണിനു സമീപത്തെ ഒരു മീന്‍ കഥ.
ഡാം തുറന്നപ്പോള്‍ അപകടകരമായ സ്ഥലങ്ങളില്‍ മീന്‍ പിടിക്കരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടെങ്കിലും മീന്‍ നേരെ ചട്ടിയിലേക്ക് എത്തിയാല്‍ എന്തു ചെയ്യും. ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ തുറന്നപ്പോള്‍ വെള്ളത്തിനൊപ്പം നൂറുകണക്കിന് മല്‍സ്യങ്ങളാണ് ചാടിയത്. ചെറുതോണി ടൌണിനു സമീപത്തെ ഒരു മീന്‍ കഥ.
സംഗതി ശരിയാണ് ഡാം തുറന്നപ്പോള്‍ ചാടിയ മീനുകള്‍ക്ക് എണ്ണമില്ല. കിലോകണക്കിന് ഭാരമുള്ള മീനുകള്‍ പക്ഷേ ഒഴുകി പോകുന്നത് നോക്കി നില്‍ക്കാനെ നാട്ടുകാര്‍ക്ക് തരമുള്ളൂ. മീന്‍ പിടിക്കാന്‍ തീരത്തേക്ക് ഇറങ്ങരുതെന്ന കര്‍ശന നിര്‍ദേശം ഉണ്ടല്ലോ. ചെറുതോണി ടൌണിന് സമീപത്തുള്ള ഒരു ഹോട്ടലിന്‍റെ തീരത്ത് കൃത്യം ഒരാശാന്‍ ചുറ്റിത്തിരിയുന്നത് അപ്പോഴാണ് ജീവനക്കാരുടെ കണ്ണില്‍പെട്ടത്. ഒന്നും നോക്കിയില്ല. അങ്ങുപൊക്കി. 17അര കിലോയാണ് ഐറ്റം.
അപ്പോ അടുത്ത പരിപാടിയെങ്ങനാ... ചാനല്‍ സുഹൃത്തുക്കളൊക്കെ കട്ട വെയ്റ്റിംഗിലാണ്, കറ്റി മീന്‍ കറിക്കായി.
Adjust Story Font
16