Quantcast

മലപ്പുറം ജില്ലയിലെ ആ തകര്‍ന്ന റോഡില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ച് സൈന്യം 

കരസേനയുടെ നേതൃത്വത്തില്‍ ഈ റോഡില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചതോടെ കാല്‍നടയാത്രക്ക് സൗകര്യമൊരുങ്ങി. 

MediaOne Logo

Web Desk

  • Published:

    12 Aug 2018 2:46 AM GMT

മലപ്പുറം ജില്ലയിലെ ആ തകര്‍ന്ന റോഡില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ച് സൈന്യം 
X

മലപ്പുറം ജില്ലയിലെ വണ്ടൂര്‍- വള്ളാമ്പുറം റോഡ് തകരുന്നതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. കരസേനയുടെ നേതൃത്വത്തില്‍ ഈ റോഡില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചതോടെ കാല്‍നടയാത്രക്ക് സൗകര്യമൊരുങ്ങി. മലയോര മേഖലയില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലുമുണ്ടായ വ്യാഴാഴ്ചയാണ് വള്ളുവമ്പ്രം റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയത്.

വണ്ടൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള ഈ സമാന്തര പാതയില്‍ ഗതാഗതം തടസ്സപ്പെട്ടത് ജനജീവിതത്തെ സാരമായി ബാധിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്തെത്തിയ കരസേനയെ ഇവിടെ താല്‍ക്കാലിക പാലമുണ്ടാക്കാന്‍ ജില്ലാ ഭരണകൂടം ചുതലപ്പെടുത്തുകയായിരുന്നു. നാല് വലിയ തെങ്ങിന്‍ തടികള്‍ ഉപയോഗിച്ചാണ് താല്‍ക്കാലിക നടപ്പാലം നിര്‍മ്മിച്ചത്. ഏറെ ശ്രമകരമായ നടപ്പാല നിര്‍മാണ ജോലികള്‍ക്ക് നാട്ടുകാരും പോലീസും സഹായിച്ചു. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവില്ലെങ്കിലും കാല്‍നടയാത്രയ്‌ക്കെങ്കിലും കഴിയുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.

TAGS :

Next Story