Quantcast

കോട്ടയത്ത് നിക്ഷേപക തട്ടിപ്പ്; ഉടമകളെ പിടികൂടാനാകാതെ പൊലീസ്

200കോടിയോളം രൂപയുടെ കടബാധ്യത വന്നതിനെ തുടർന്ന് പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കുന്നത്തുകളത്തിൽ സ്ഥാപനങ്ങളുടെ ഉടമ വിശ്വനാഥൻ കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

MediaOne Logo

Web Desk

  • Published:

    12 Aug 2018 9:21 AM GMT

കോട്ടയത്ത് നിക്ഷേപക തട്ടിപ്പ്; ഉടമകളെ പിടികൂടാനാകാതെ പൊലീസ്
X

കോട്ടയത്തെ കുന്നത്തുകളത്തില്‍ നിക്ഷേപക തട്ടിപ്പില്‍ പ്രതിഷേധം ശക്തമാകുന്നു. വഞ്ചനാകുറ്റം ചുമത്തി കേസ് എടുത്തിട്ടും ഉടമകളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെയാണ് പ്രതിഷേധം. ഇവരെ പിടികൂടുന്നത് വരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തട്ടിപ്പിന് ഇരയായവരുടെ തീരുമാനം.

200കോടിയോളം രൂപയുടെ കടബാധ്യത വന്നതിനെ തുടർന്ന് പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കുന്നത്തുകളത്തിൽ സ്ഥാപനങ്ങളുടെ ഉടമ വിശ്വനാഥൻ കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവര്‍ തട്ടിപ്പിന് ഇരായായ വിവരം അറിയുന്നത്. പണം തിരികെ കിട്ടാന്‍ ഉടമകളെ സമീപ്പിച്ചെങ്കിലും ഇവരെ കാണാന്‍ പോലും സാധിച്ചില്ല. തുടര്‍ന്നാണ് നിക്ഷേപകര്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍ നാളിതുവരെയായി അറസ്റ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല.

ഇതോടെയാണ് പ്രതിഷേധം ശക്തമാക്കാന്‍ നിക്ഷേപകര്‍ തീരുമാനിച്ചത്. കലക്ട്രേറ്റ് മാര്‍ച്ച്, വഴി തടയല്‍ തുടങ്ങിയ പ്രതിഷേധ പരിപാടികള്‍ ഇതിനോടകം നിക്ഷേപകര്‍ നടത്തിക്കഴിഞ്ഞു. നിരാഹാരമടക്കമുള്ള നടപടികളെ കുറിച്ചും ആലോചിക്കുന്നുണ്ട്. ഒരുമാസത്തില്‍ ഏറെയായി ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളും അട‍ഞ്ഞു കിടക്കുകയാണ്. വിവിധ ജില്ലകളിലായി 5100ഓളം ഇടപാടുകാരാണ് ഉള്ളത്.

TAGS :

Next Story