Quantcast

പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു; ആളുകള്‍ വീടുകളിലേക്ക്

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍ നിന്ന് വരുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതും ജില്ലയില്‍ മഴയില്ലാത്തതുമാണ് പെരിയാറിലെ ജലനിരപ്പ് കുറയാന്‍ കാരണമായത്.

MediaOne Logo

Web Desk

  • Published:

    12 Aug 2018 8:44 AM GMT

പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു; ആളുകള്‍ വീടുകളിലേക്ക്
X

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നതോടെ കരകവിഞ്ഞൊഴുകിയ പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു. ജനവാസ മേഖലകളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് മടങ്ങാനൊരുങ്ങുകയാണ്.

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍ നിന്ന് വരുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതും ജില്ലയില്‍ മഴയില്ലാത്തതുമാണ് പെരിയാറിലെ ജലനിരപ്പ് കുറയാന്‍ കാരണമായത്. ആലുവ മണപ്പുറത്ത് നിന്ന് കാര്യമായി വെളളം ഇറങ്ങിപ്പോയിട്ടുണ്ട്. പറവൂര്‍, പെരുമ്പാവൂരിലെ വല്ലം, തുരത്ത്, ഏലൂര്‍, മാഞ്ഞൂര്‍ മേഖലകളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ രണ്ട് ദിവസത്തിനകം മുഴുവന്‍ ആളുകള്‍ക്കും വീടുകളിലേക്ക് മടങ്ങാനാകും. നിലവില്‍ 67 ക്യാംപുകളിലായി പതിനായിരത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ ഉണ്ട്.

വെള്ളം പൊങ്ങി വീടുകളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളും ചെളിയും നീക്കം ചെയ്യുകയെന്നത് ശ്രമകരമായ ജോലിയാവും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ തുക അനുവദിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. വെള്ളമിറങ്ങിയാല്‍ ഉടന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശമുണ്ട്. ഇടമലയാര്‍ അണക്കെട്ടില്‍ 168.90 മീറ്റ‍ര്‍ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. രണ്ട് ഷട്ടറുകള്‍ വഴി 200 ഘന ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ട്. ജലനിരപ്പ് 168 അടി ആകുന്നത് വരെ ഷട്ടറുകള്‍ തുറന്നുവെക്കും.

TAGS :

Next Story