Quantcast

ഇ.പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, കായികം വകുപ്പുകള്‍ തന്നെ ജയരാജന് തിരികെ ലഭിക്കും

MediaOne Logo

Web Desk

  • Published:

    14 Aug 2018 8:32 AM GMT

ഇ.പി ജയരാജന്‍ മന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്തു
X

ബന്ധുനിയമന വിവാദത്തില്‍ പെട്ട് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്ന ഇ.പി ജയരാജന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ജയരാജന് സത്യവാചകം ചൊല്ലിക്കൊടുത്തു. അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കൂടുതല്‍ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കുമെന്ന് ജയരാജന്‍ പറഞ്ഞു.

9.30 ഓടെ തന്നെ ജയരാജന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം രാജ്ഭവനിലെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പാര്‍ട്ടി നേതാക്കള്‍, മന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പിന്നാലെ. 9.55ന് മുഖ്യമന്ത്രിയും ഗവര്‍ണറും വേദിയില്‍. കൃത്യം പത്ത് മണിക്ക് സത്യപ്രതിജ്ഞ. അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തി വ്യവസായ-കായിക വകുപ്പുകളുടെ ചുമതലയേറ്റു. പിന്നെ മന്ത്രിസഭ യോഗത്തിലേക്ക്. ജയരാജന്റെ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് ധാര്‍മ്മികതക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.

TAGS :

Next Story