Quantcast

കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള പാക്കേജ് നടപ്പാക്കാന്‍ മനേജ്മെന്റും തൊഴിലാളികളും തയ്യാറാവണമെന്ന് തോമസ് ഐസക് 

കുറച്ചു പേര്‍ വേദന സഹിക്കുന്നുണ്ടെങ്കിലും സ്ഥാപനത്തെ രക്ഷിക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    13 Aug 2018 2:47 AM GMT

കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള പാക്കേജ് നടപ്പാക്കാന്‍ മനേജ്മെന്റും തൊഴിലാളികളും തയ്യാറാവണമെന്ന് തോമസ് ഐസക് 
X

കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള പാക്കേജ് നടപ്പാക്കാന്‍ മനേജ്മെന്റും തൊഴിലാളികളും ഒരു പോലെ തയ്യാറാവണമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. കുറച്ചു പേര്‍ വേദന സഹിക്കുന്നുണ്ടെങ്കിലും സ്ഥാപനത്തെ രക്ഷിക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു.

ആലപ്പുഴ പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് തൊഴിലാളി സംഘടനകള്‍ കെ.എസ്. ആര്‍.ടി.സിയിലെ പരിഷ്കരണങ്ങളോട് സഹകരിക്കുകയാണ് വേണ്ടതെന്ന സൂചന തോമസ് ഐസക് നല്‍കിയത്. കെ.എസ്.ആര്‍.ടി.സി ഇല്ലാതാവുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ആ പതനം തടയാന്‍ ഒരു പാക്കേജ് വേണം. ആ പാക്കേജിന് മാനേജ്മെന്റും തൊഴിലാളികളും സന്നദ്ധരാവണം.

കെ.എസ്.ആര്‍.ടി.സിയില്‍ കാര്യങ്ങള്‍ നേരെയാവാന്‍ രണ്ടു വര്‍ഷമെടുക്കും. ആ കാലയളവില്‍ പെന്‍ഷന്‍ സര്‍ക്കാര്‍ തന്നെ നല്‍കും. അതിനുള്ളില്‍ പെന്‍ഷന്‍ നല്‍കാനുള്ള കഴിവ് സ്ഥാപനത്തിന് ഉണ്ടാക്കിയെടുക്കണമെന്നും തോമസ് ഐസക് പറഞ്ഞു. അന്തരിച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ മാനസന്റെ പേരിലുള്ള പ്രഥമ ദൃശ്യ മാധ്യമ പുരസ്കാരം തോമസ് ഐസക് എന്‍.കെ ഷിജുവിന് സമ്മാനിച്ചു.

TAGS :

Next Story