Quantcast

ഷോ ഓഫിനുള്ള അവസരമായി കാണരുത്, വീട്ടില്‍ ഒഴിവാക്കാന്‍ വെച്ച ഐറ്റംസ് തള്ളാനുള്ള ഇടമല്ല ദുരിതാശ്വാസ ക്യാമ്പുകള്‍: കലക്ടര്‍ ബ്രോ

നാളെ ആര്‌ എപ്പൊ അഭയാർത്ഥിയാകുമെന്ന് പറയാൻ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന്‌ ക്ഷതം ഏൽപ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്

MediaOne Logo

Web Desk

  • Published:

    13 Aug 2018 7:56 AM

ഷോ ഓഫിനുള്ള അവസരമായി കാണരുത്, വീട്ടില്‍ ഒഴിവാക്കാന്‍ വെച്ച ഐറ്റംസ് തള്ളാനുള്ള ഇടമല്ല ദുരിതാശ്വാസ ക്യാമ്പുകള്‍: കലക്ടര്‍ ബ്രോ
X

കേരളം പ്രളയക്കെടുതിയിലൂടെ കടന്നുപോകുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കുന്നവരോട് കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായര്‍ക്കും ചിലത് പറയാനുണ്ട്. വീട്ടില്‍ ഒഴിവാക്കാന്‍ വച്ചിരിക്കുന്ന സാധനങ്ങള്‍ തള്ളാനുള്ള ഇടമല്ല ദുരിതാശ്വാസ ക്യാമ്പുകളെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഷോ ഓഫിനുള്ള അവസരമായി കാണാതിരിക്കുക. കൊടുക്കുന്നത്‌ ഫോട്ടോ എടുത്തില്ലെങ്കിലും കുഴപ്പമില്ലെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എറണാകുളം ജില്ല, അവശ്യ സാധനങ്ങളും കലക്ഷൻ പോയിന്റും, ഫോൺ നമ്പറുകളും താഴെ കൊടുക്കുന്നു. വീണ്ടും പറയട്ടെ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക്‌ സഹായം എത്തിക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌:

1) വീട്ടിൽ കളയാൻ/ഒഴിവാക്കാൻ വെച്ച ഐറ്റംസ്‌ തള്ളാനുള്ള അവസരമായി കാണാതിരിക്കുക.

2) പഴകിയതും വൃത്തിഹീനവും കീറിയതുമായ വസ്ത്രങ്ങൾ തന്ന് സഹായിക്കരുത്‌.

3) പെട്ടെന്ന് കേടാവാൻ സാധ്യതയുള്ള ഭക്ഷണങ്ങൾ വേണ്ട.

4) ഷോ ഓഫിനുള്ള അവസരമായി കാണാതിരിക്കുക. കൊടുക്കുന്നത്‌ ഫോട്ടോ എടുത്തില്ലെങ്കിലും കുഴപ്പമില്ല.

5) നാളെ ആര്‌ എപ്പൊ അഭയാർത്ഥിയാകുമെന്ന് പറയാൻ പറ്റില്ല. ക്യാമ്പുകളിലുള്ളവരുടെ ആത്മാഭിമാനത്തിന്‌ ക്ഷതം ഏൽപ്പിക്കാതെ വേണം സഹായഹസ്തം നീട്ടേണ്ടത്‌.

ആവശ്യങ്ങളും ലഭ്യതയും ഏകോപിപ്പിക്കാൻ വൊളന്റിയർമ്മാർ ഒരു ഐ.ടി. പ്ലാറ്റ്ഫോം പണിയുന്നുണ്ട്‌. അതുവരെ മാന്വലായി തുടരാം.

TAGS :

Next Story