Quantcast

പ്രവാസി അധ്യാപകരുടെ തുല്യതാ സർട്ടിഫിക്കറ്റ്; വിഷയത്തിൽ ഇടപെടുമെന്ന് ഗവർണറുടെ ഉറപ്പ് 

ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിവേദക സംഘത്തിന് ഉറപ്പു നല്‍കി. 

MediaOne Logo

Web Desk

  • Published:

    14 Aug 2018 2:24 AM GMT

പ്രവാസി അധ്യാപകരുടെ തുല്യതാ സർട്ടിഫിക്കറ്റ്; വിഷയത്തിൽ ഇടപെടുമെന്ന് ഗവർണറുടെ ഉറപ്പ് 
X

പ്രവാസി അധ്യാപകരുടെ തുല്യതാ സർട്ടിഫിക്കറ്റ് വിഷയത്തിൽ ഇടപെടുമെന്ന് ഗവർണറുടെ ഉറപ്പ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിവേദക സംഘത്തിന് ഉറപ്പു നല്‍കി.

കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികൾക്കു കീഴിൽ പ്രൈവറ്റ് - ഡിസ്റ്റൻസ് രീതിയിൽ പഠനം പൂർത്തിയാക്കി യു എ ഇയില്‍ ജോലി ചെയ്യുന്നവര്‍ ഇപ്പോള്‍ കടുത്ത അരക്ഷിതാവസ്ഥയിലാണ്. ഇവരുടെ സര്‍ട്ടിഫിക്കറ്റില്‍ മോഡ് ഓഫ് സ്റ്റഡി പ്രൈവറ്റ് എന്ന് രേഖപ്പെടുത്തുന്നതിനാല്‍ യുഎയിലെ പുതിയ നിയമപ്രകാരം ജോലിയില്‍ തുടരാന്‍ അര്‍ഹരല്ല. ആയിരത്തിലധികം അധ്യാപകര്‍ക്കാണ് സെപ്റ്റംബര്‍ 30ന് മുന്പ് തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നോട്ടീസ് ലഭിച്ചത്. സൌദി ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളും യുഎഇയുടെ പാത പിന്തുടരാനിടയുള്ളതിനാല്‍ മറ്റ് മേഖലകളിലെ മലയാളികളെയും ഇത് ബാധിക്കും.

സർക്കാർ വക സ്ഥാപനങ്ങളുടെ കുറവാണ് പ്രൈവറ്റ് മേഖലയെ ആശ്രയിക്കേണ്ടിവരുന്നതെന്ന് നിരീക്ഷിച്ച വൈസ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാമെന്ന് പ്രവാസി പ്രതിനിധികളും വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കളുമുള്‍പ്പെട്ട നിവേദക സംഘത്തിന് ഉറപ്പു നല്‍കി. ഗവര്‍ണറെ കൂടാതെ, മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ് വിദ്യാഭ്യാസമന്ത്രി തുടങ്ങിയവര്‍ക്കും നിവേദനം കൈമാറിയിട്ടുണ്ട്.

TAGS :

Next Story