Quantcast

മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

മുല്ലപ്പെരിയാറിന്‍റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. 

MediaOne Logo

Web Desk

  • Published:

    14 Aug 2018 3:22 PM GMT

മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും; ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
X

കനത്ത മഴയും അണക്കെട്ടില്‍ അതിവേഗം ഉയരുന്ന ജലനിരപ്പും കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം.

മുല്ലപ്പെരിയാറിന്‍റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അണക്കെട്ടില്‍ നിന്നും പെരിയാറിലേക്ക് ജലം ഒഴുക്കി വിടുവാന്‍ സാധ്യതയുണ്ടെന്ന് തമിഴ് നാട് ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചതായി മുഖ്യമന്ത്രി ഫേസ്‍ബുക്ക് പേജിലൂടെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ചെറുതോണിയില്‍ നിന്നും വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുവാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതായും അറിയിച്ചു.

മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അണകെട്ടില്‍ നിന്നും ജലം പെരിയാറിലേക്ക് ജലം ഒഴുക്കി വിടുവാന്‍...

Posted by Chief Minister's Office, Kerala on Tuesday, August 14, 2018
TAGS :

Next Story