ജോലിക്കിടെ അപകടം; കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളിയുടെ ജീവിതം ദുരിതക്കയത്തില്‍
കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായിരുന്ന സുരേഷിന് പന്ത്രണ്ട് വര്‍ഷം മുന്‍പാണ് ജോലിക്കിടെ പോസ്റ്റ് ദേഹത്ത് വീണ് അപകടം സംഭവിച്ചത്
ജോലിക്കിടെ അപകടം സംഭവിച്ച് കിടപ്പിലായ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളിയുടെ ജീവിതം ദുരിതക്കയത്തില്‍. കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായിരുന്ന സുരേഷിന് പന്ത്രണ്ട് വര്‍ഷം മുന്‍പാണ് ജോലിക്കിടെ പോസ്റ്റ് ദേഹത്ത് വീണ് അപകടം സംഭവിച്ചത്. കരാര്‍ തൊഴിലാളിയായതിനാല്‍ പിന്നീട് കെഎസ്ഇബിയും തിരിഞ്ഞു നോക്കിയില്ല.
അഞ്ചൽ ഇടമുളക്കൽ സ്വദേശി സുരേഷ് കഴിഞ്ഞ 12 വര്‍ഷമായി ഈ കിടപ്പിലാണ്. കെ.എസ്.ഇ.ബി അഞ്ചൽ സെക്ഷനിൽ കരാർ ജോലിക്കാരനായിരുന്നു സുരേഷിന് 2006 ലാണ് അപകടം സംഭവിക്കുന്നത്. അഞ്ചൽ ഏരൂരില്‍ ജോലിക്കിട പോസ്റ്റ് തോളത്ത് വീണ് നട്ടെല്ലിന് ക്ഷതം സംഭഴിച്ച സുരേഷ് അരയ്ക്കുതാഴെ തളർന്ന് കിടപ്പിലായി. ഇതോടെ കെ.എസ്.ഇ.ബിയും കരാറുകാരും സുരേഷിനെ കയ്യൊഴിഞ്ഞു.
പ്ലസ് വണിന് പഠിക്കുന്ന മകളും ഏഴാം ക്ലാസില്‍ പഠിക്കുന്ന മകനും ഭാര്യയും വൃദ്ധമാതാവുമടങ്ങുന്നതാണ് സുരേഷിന്റെ കുടുംബം. സുരേഷിന്റെ ഭാര്യ രഞ്ജിനി തൊഴിലുറപ്പിന് പോയി ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. സുരേഷിന്റെ ചികിത്സക്കും മക്കളുടെ പഠനത്തിനുമടക്കം ബുദ്ധിമുട്ടുന്ന ഈ കുടുംബം സുമനസുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ്.
Adjust Story Font
16