Quantcast

ജലന്ധറിലെ അന്വേഷണം പൂർത്തിയാക്കി കേരള പൊലീസ് നാട്ടിലേക്ക് തിരിച്ചു

ലഭിച്ച തെളിവുകളും മൊഴികളും പരിശോധിച്ച ശേഷമേ പൊലീസ് അടുത്ത നടപടികളിലേക്ക് കടക്കൂ

MediaOne Logo

Web Desk

  • Published:

    15 Aug 2018 8:24 AM GMT

ജലന്ധറിലെ അന്വേഷണം പൂർത്തിയാക്കി കേരള പൊലീസ് നാട്ടിലേക്ക് തിരിച്ചു
X

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധറിലെ അന്വേഷണം പൂർത്തിയാക്കി കേരള പൊലീസ് നാട്ടിലേക്ക് തിരിച്ചു. ലഭിച്ച തെളിവുകളും മൊഴികളും പരിശോധിച്ച ശേഷമേ പൊലീസ് അടുത്ത നടപടികളിലേക്ക് കടക്കൂ.

സഭയിൽ നിന്ന് വിട്ടു നിൽക്കുന്ന ചില വൈദീകർക്കും കന്യാസ്ത്രീകൾക്കും മൊഴിയെടുക്കാനുള്ള നോട്ടീസ് അന്വേഷണ സംഘം ഇന്നലെ നൽകി. ഇവരിൽ നിന്ന് ഫോൺ മുഖേനയാകും അന്വേഷണ സംഘം മൊഴിയെടുക്കുക. നോട്ടീസ് നൽകിയ പൊലീസ് രാത്രിയോടെ ജലന്ധറിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു . ഡൽഹിയിൽ നിന്ന് വ്യോമ മാർഗം കേരളത്തിലേക്ക് പോകും. ഇപ്പോൾ ലഭ്യമായ തെളിവുകളും ബിഷപ്പിനെ ചോദ്യം ചെയ്തതടക്കമുള്ള മൊഴികളും കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ മുൻപാകെ അന്വേഷണ സംഘം സമർപ്പിക്കും.

ഇതിന് ശേഷമാകും കടുത്ത നടപടികൾ ആവശ്യമെങ്കിൽ അതിലേക്ക് പൊലീസ് കടക്കുക .ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനിടെ ചില മൊഴികളിൽ ഉണ്ടായ പ്രശ്നം അന്വേഷണ സംഘം ഗൗരവമായി എടുത്തിട്ടുണ്ട്. ഇതോടൊപ്പം സൈബർതല പരിശോധനയും കേസിൽ നടക്കും. എന്നാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ ,തീരുമാനമെടുക്കാതെ പൊലീസ് കാലതാമസം വരുത്തകയാണെന്ന ആരോപണം ശക്തമാണ്.

TAGS :

Next Story