Quantcast

വീടുകള്‍ തകര്‍ന്നു, ചിലത് മണ്ണിനടിയിലായി,അന്തിയുറങ്ങുന്നത് ബന്ധു വീടുകളില്‍; ഭീതി വിട്ടൊഴിയാതെ ആനോത്ത് അമ്മാറ പ്രദേശം

ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ നിന്ന് പ്രദേശവാസികള്‍ ഇതുവരെ മുക്തരായിട്ടില്ല. ഭീതിയോടെയാണ് ഇന്നും പലരും അന്തിയുറങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    15 Aug 2018 7:48 AM GMT

വീടുകള്‍ തകര്‍ന്നു, ചിലത് മണ്ണിനടിയിലായി,അന്തിയുറങ്ങുന്നത് ബന്ധു വീടുകളില്‍; ഭീതി വിട്ടൊഴിയാതെ ആനോത്ത് അമ്മാറ പ്രദേശം
X

ഉരുള്‍പ്പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞ് വയനാട് പൊഴുതന പഞ്ചായത്തിലെ ആനോത്ത് അമ്മാറ പ്രദേശം. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ നിന്ന് പ്രദേശവാസികള്‍ ഇതുവരെ മുക്തരായിട്ടില്ല. ഭീതിയോടെയാണ് ഇന്നും പലരും അന്തിയുറങ്ങുന്നത്.

വയനാട് ആനോത്ത് അമ്മാറയില്‍ ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് അഞ്ച് വീടുകളാണുണ്ടായിരുന്നത്. രണ്ട് വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഉരുള്‍ പൊട്ടിയപ്പോള്‍ ഇടിയുടെ ശബ്ദമാണെന്നാണ് ഇവര്‍ ആദ്യം കരുതിയത്. പിന്നീട് മണ്ണും വെള്ളവും ഇരച്ചെത്തുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെ കുട്ടികളടക്കമുള്ളവര്‍ ഒഴുക്കില്‍പ്പെട്ടു. സമീപത്ത് പൊട്ടി വീണ വൈദ്യുത കമ്പിയില്‍ അള്ളിപിടിച്ചതു കൊണ്ടു മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്. പിന്നീട് നാട്ടുകാര്‍ വന്നാണ് ഇവരെ ഇവിടെ നിന്ന് പുറത്തെടുത്തത്.

പ്രദേശത്ത് ഇപ്പോഴും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഉരുള്‍ പൊട്ടിയ ഭാഗത്ത് ഇപ്പോഴും നീരൊഴുക്കുള്ളതിനാല്‍ ഭീതിയിലാണ് സമീപവാസികള്‍. പലരും ബന്ധുവീടുകളിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

TAGS :

Next Story