തകര്‍ന്നടിഞ്ഞ വീടുകള്‍, പലതും ചെളി കയറി വാസയോഗ്യമല്ലാതായി; ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും തിരിച്ചെത്തിയവരെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചകള്‍
ബാണാസുര സാഗര്‍ ഡാമില്‍ നിന്നും തുറന്നു വിട്ട വെള്ളം പനമരം പുഴയുടെ കര കവര്‍ന്നപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് ഓടി രക്ഷപ്പെട്ടവരാണിവര്‍
മഴ ദുരിതം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും തിരിച്ചെത്തിയവരെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചകള്‍. പനമരം പുഴയുടെ തീരങ്ങളില്‍ തകര്‍ന്നടിഞ്ഞ വീടുകളാണ് ഏറെയും. പലതും ചെളി കയറി വാസയോഗ്യമല്ലാതായി മാറിയിട്ടുണ്ട്.
ബാണാസുര സാഗര്‍ ഡാമില്‍ നിന്നും തുറന്നു വിട്ട വെള്ളം പനമരം പുഴയുടെ കര കവര്‍ന്നപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് ഓടി രക്ഷപ്പെട്ടവരാണിവര്‍. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് തിരിച്ചെത്തിയ ഇവരെ കാത്തിരുന്നത് കരളലയിക്കുന്ന കാഴ്ചകള്‍...
വീടുകള്‍ പലതും തകര്‍ന്നടിഞ്ഞു..അവശേഷിക്കുന്നവയില്‍ ചെളി നിറഞ്ഞ് കിടക്കുന്നു..ലക്ഷക്കണക്കിനു രൂപയുടെ വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ അര്‍ധ രാത്രി ബാണാസുര സാഗര്‍ ഡാം തുറന്നു വിട്ടതാണ് ഇവരുടെ ജീവിതം ഇങ്ങനെ കീഴ്മേല്‍ മറിച്ചത്.
Next Story
Adjust Story Font
16